Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 25, 2026 5:42 am

Menu

Published on August 28, 2017 at 5:41 pm

ജോലിയില്‍ കയറിയപ്പോൾ പുരുഷന്‍: പിരിച്ചു വിട്ടപ്പോള്‍ സ്ത്രീ

man-losing-navy-job-after-he-became-woman

ന്യൂഡല്‍ഹി: ജോലിയിൽ പ്രവേശിച്ചപ്പോൾ പുരുഷനായിരുന്നു. പിന്നീടെപ്പോഴോ സ്ത്രീയായി. സ്ത്രീയായതിനാൽ ജോലിയിൽ നിന്നും പിരിച്ചു വിടുകയും ചെയ്തു. ഇന്ത്യൻ നാവിക സേനയിലാണ് ഇത്തരം ഒരത്ഭുതം സംഭവിച്ചത്.

പുരുഷൻ ആയിട്ടാണ് ജോലിയിൽ പ്രവേശിച്ചത്. പിന്നീട് ഭിന്നലിംഗക്കാരനായ ഇവർ സ്ത്രീയായി മാറുകയായിരുന്നു. വിശാഖപട്ടണത്ത് ഐഎന്‍എസ് എക്സിലയില്‍ ജോലി ചെയ്യുകയായിരുന്നു.

ലിംഗാവസ്ഥ മാനദണ്ഡമാക്കിയാണ് ഇവരെ പിരിച്ചു വിട്ടത്. സര്‍വീസ് നോ ലോംഗര്‍ റിക്വയേര്‍ഡ് (എസ്‌എന്‍എല്‍ആര്‍) അടിസ്ഥാനമാക്കിയാണ് ഇവരെ പിരിച്ചുവിട്ടത്. നാവിക സേനയിലെ മാനദണ്ഡങ്ങൾക്ക് എതിരാവും ഈ ലിംഗമാറ്റം എന്നതുകൊണ്ടാണ് ഇത്തരം ഒരു സമീപനം എടുക്കപ്പെട്ടത്.

കഴിഞ്ഞ വര്‍ഷം അവസാനം മുംബൈയില്‍ നടത്തിയ ലിംഗമാറ്റ ശസ്ത്രക്രിയ വഴിയാണ് ഇവർ അംഗം പെണ്ണായി മാറിയത്. 7 വര്ഷങ്ങള്ക്കു മുമ്പ് ജോലിയിൽ കയറുമ്പോൾ ഇവർ പുരുഷനായിരുന്നു. ജൻഡർ കാണിക്കേണ്ട കോളത്തിൽ പുരുഷൻ ആയിരുന്നു എഴുതിയത്. പക്ഷെ പിന്നെയാണ് ഈ മാറ്റം.

ഭിന്നലിംഗക്കാരെയോ ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്തവരെയോ സേനയിൽ എടുക്കാൻ നിയമം അനുവദിക്കില്ല എന്നത് കാരണം തന്നെയാണ് ഇവരെ ജോലിയിൽ നിന്നും പിരിച്ചു വിട്ടതും. ഇവർ പിനീട് സാരി ഉടുക്കുകയും മുടി നീട്ടുകയും എല്ലാം ചെയ്തിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News