Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തായ്‌ലാന്റിലെ ഒരു യുവാവിന്റെ സഹവാസിയെ കുറിച്ച് കേട്ടവരെല്ലാം ഞെട്ടിയിരിക്കുകയാണ്.പത്തടിയോളം നീളമുള്ള മൂര്‍ഖന്‍ ഇയാളുടെ ജീവിതത്തിന്റെ ഭാഗമായിട്ട് ഏകദേശം രണ്ട് വര്‍ഷമായി. ഇതിനു പിന്നിലെ കാരണമാണ് ഏവരെയും ഞെട്ടിച്ചിരിക്കുന്നത്.
.കാമുകിയുടെ പുനര്‍ജ്ജന്മാണെന്നു വിശ്വസിച്ച് സ്‌നേഹിക്കുകയാണ് ഇയാള്‍ ഇതിനെ. തായ്ലന്റിലെ കാഞ്ചനബുരിയിലാണ് സംഭവം.കൂടെ താമസിക്കുന്ന മൂര്‍ഖന്‍ പാമ്പ് മരിച്ചു പോയ കാമുകിയാണെന്നാണ് ഇയാള്‍ വിശ്വസിക്കുന്നത്. താമസവും യാത്രകളും എല്ലാം ഒരുമിച്ച് തന്നെ. ഇയാള്‍ എവിടെ പോയാലും പിന്നാലെ മൂര്‍ഖനും ഉണ്ടാവും.

എന്തിന് അധികം പറയുന്നു. ഉറങ്ങുന്നതും ടി വി കാണുന്നതും കളികളില്‍ ഏര്‍പ്പെടുന്നതും ജിമ്മില്‍ പോകുന്നതും വരെ ഒരുമിച്ചാണ്.ഒരു നിമിഷം പോലും പിരിഞ്ഞിരിക്കാന്‍ പറ്റാത്ത അവസ്ഥയാണ് ഇരുവര്‍ക്കും.

കാമുകിയുടെ അതെ ഛായയാണത്രെ പാമ്പിനും. തന്റെ പ്രണയം സത്യമായിരുന്നു. അതുകൊണ്ട് കാമുകിയെ ദൈവം തനിക്ക് തിരിച്ച് തന്നതാണെന്നാണ് ഇയാള്‍ വിശ്വസിക്കുന്നത്.

വോറാനന്‍ സരസാലിന്‍ എന്ന ലോക്കല്‍ റിപ്പോര്‍ട്ടര്‍ തന്‍റെ സോഷ്യല്‍ മീഡിയ പേജില്‍ ഈ ചിത്രങ്ങള്‍ ഷെയര്‍ ചെയ്തതോടെയാണ് സംഭവം വൈറല്‍ ആകുന്നത്.
Leave a Reply