Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 26, 2026 1:48 pm

Menu

Published on March 12, 2016 at 12:25 pm

രണ്ട് വര്‍ഷം മുമ്പ് മരിച്ചെന്ന് കരുതി സംസ്‌കാരം നടത്തിയ ഭാര്യയെ ടെലിവിഷനില്‍ കണ്ട് ഭര്‍ത്താവ് ഞെട്ടി…!!

man-stunned-as-wife-who-died-two-years-ago-is-spotted-on-tv-show

കാസബ്ലാങ്ക:രണ്ട് വര്‍ഷം മുമ്പ് മരിച്ചെന്ന് കരുതി സംസ്‌കാരം നടത്തിയ ഭാര്യയെ   ടിവിയിൽ  കണ്ട് ഭര്‍ത്താവ് ഞെട്ടി.മൊറോക്കോയിലെ കാസബ്ലാങ്കയിലാണ് സംഭവം. അബ്‌രാഘ് മുഹമ്മദ് എന്നയാളുടെ ഭാര്യയാണ് മരണത്തില്‍ നിന്ന് തിരിച്ചുവന്നത്. രണ്ട് വര്‍ഷം മുമ്പുണ്ടായ ഒരു അപകടത്തില്‍ അബ്‌രാഘിന്റെ ഭാര്യ മരിക്കുകയും സംസ്‌കാരം നടത്തുകയും ചെയ്തിരുന്നു.എന്നാല്‍ അന്ന് സംസ്‌കരിച്ചത് മറ്റൊരു യുവതിയെയാണെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. താന്‍ മരിച്ചിട്ടില്ലെന്നും ജീവിച്ചിരിക്കുന്നതായും യുവതി ടെലിവിഷനില്‍ വെളിപ്പെടുത്തി. ബന്ധുക്കളില്‍ നിന്ന് ഒറ്റപ്പെട്ട് പോയവര്‍ക്ക് ഉറ്റവരെ കണ്ടെത്താന്‍ സഹായിക്കാന്‍ സഹായിക്കുന്ന ടെലിവിഷന്‍ ഷോയിലാണ് യുവതി എത്തിയത്.അതേസമയം ഈ രണ്ട് വര്‍ഷം താന്‍ എവിടെയായിരുന്നെന്നോ എന്തുകൊണ്ടു വീട്ടുകാരുമായി ബന്ധപ്പെടാന്‍ തയ്യാറായില്ലെന്നോ യുവതി വെളിപ്പെടുത്തിയിട്ടില്ല.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News