Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
അപകടകാരികളായ നിരവധി വിഷപദാർഥങ്ങളാല്‍ സമൃദ്ധമാണ് ഇന്നു നാം കഴിക്കുന്ന പല പച്ചക്കറികളും.എങ്കിലും മിക്കവർക്കും പച്ചക്കറികൾ ഒഴിവാക്കിയൊരു ജീവിതം സങ്കൽപ്പിക്കാനേയാകില്ല.ഇപ്പോള്‍ വഴിയോരത്തു വില്‍പനയ്ക്കു വയ്ക്കുന്ന പച്ചക്കറികള്‍ക്കും ഡിമാന്‍ഡ് ഏറെയാണ്. എന്നാൽ എപ്പോഴെങ്കിലും നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ അവ എത്രമാത്രം ശുചിത്വമുള്ളതായിരിക്കുമെന്നകാര്യം.പച്ചക്കറി തീര്‍ത്തും വൃത്തിരഹിതമായ സാഹചര്യത്തില്‍ കഴുകുന്ന ഒരു വില്‍പനക്കാരന്റെ വിഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്. ഇവിടെ അഴുക്കുചാലിലാണ് വില്‍പനക്കാരന്‍ പച്ചക്കറി കഴുകുന്നത്. ജനത്തിരക്കുള്ള വീഥിയില്‍ ചുറ്റുവട്ടത്തെക്കുറിച്ചു യാതൊരു കൂസലുമില്ലാതെയാണ് അയാള്‍ പച്ചക്കറി വൃത്തിയാക്കുന്നത്. അവശിഷ്ടങ്ങളും മറ്റു മാലിന്യങ്ങളും വന്നടിഞ്ഞ് കീടങ്ങളുടെ കൂമ്പാരമായ അഴുക്കു ചാലില്‍ കഴുകിയ പച്ചക്കറികളായിരിക്കാം ചിലപ്പോള്‍ നാം ഉപയോഗിക്കുന്നത്. എന്തായാലും ബോധവല്‍ക്കരണം മുന്‍നിര്‍ത്തി വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്.
–
–
Leave a Reply