Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 12, 2026 2:38 pm

Menu

Published on November 3, 2016 at 10:11 am

രണ്ടുകാല്‍ മതി രണ്ടെണം മുറിച്ചുമാറ്റൂ…നാലുകാലുള്ള ഒരു യുവാവിന്റെ അഭ്യര്‍ത്ഥന…

man-with-four-legs-pleads-for-doctors-to-remove-the-extra-limbs

‘എനിക്ക് രണ്ടുകാൽ മതി. രണ്ടെണ്ണം മുറിച്ചുമാറ്റൂ…’22 കാരനായ യുവാവ് സോഷ്യൽ മീഡിയയിലൂടെ ഡോക്ടർമാരോട് അഭ്യർത്ഥിക്കുകയാണ് ഇങ്ങനെ.ശരീരത്തിന് പിൻഭാഗത്ത് പൂർണവളർച്ചയില്ലാത്ത രണ്ടു കാലുകളുമായാണ് അരുൺ ജനിച്ചത്. ഇതിലൊരുകാലിന്റെ വളർച്ച പണ്ടുതന്നെ മുരടിച്ചു. മറ്റൊന്ന് മുട്ടിന്റെ ഭാഗത്തുവച്ച് വളഞ്ഞ നിലയിലാണ്.ഉത്തർപ്രദേശ് സ്വദേശി  അരുൺ കുമാർ എന്ന 22 കാരണാണ് ഇത്തരമൊരു ദുർവിധി വന്നിരിക്കുന്നത്.

തന്റെ പിന്നിലുള്ള കാലുകൾ അരുണിന് ചലിപ്പിക്കാനാവില്ല. എന്നാൽ, അവയുടെ ഭാരം അരുണിന്റെ നടത്തം പോലും അസാധ്യമാക്കിയിരിക്കുകയാണ്. എല്ലായ്‌പ്പോഴും ഈ ഭാരം പേറി നട്ടെല്ലിനും തകറാറുസംഭവിച്ചിട്ടുണ്ട്. ജനിച്ചപ്പോൾ ഒരേ വളർച്ചയുള്ളവയായിരുന്നു നാലുകാലുകളുമെന്ന് അമ്മ കോകിലാ ദേവി പറയുന്നു. പല ആശുപത്രികളിലും കൊണ്ടുപോയെങ്കിലും അധികമുള്ള കാലുകൾ മുറിച്ചുമാറ്റുന്നത് അപകടമാകുമെന്ന നിലപാടിലായിരുന്നു ഡോക്ടർമാരെന്നും അവർ പറഞ്ഞു.

പിന്നീട് മനസ്സ് മടുത്തതോടെ മകൻ ഇങ്ങനെ ജീവിക്കട്ടെയെന്ന് തീരുമാനിക്കുകയായിരുന്നുവെന്ന് അച്ഛൻ രാം പറഞ്ഞു. തന്റെ വൈകല്യം പരിഹരിച്ചുതരാൻ ഡോക്ടർമാരോട് സോഷ്യൽ മീഡിയയിലൂടെ അരുൺ നടത്തിയ അഭ്യർത്ഥന ഏറെക്കുറെ ഫലം കണ്ടിട്ടുണ്ട്. ഡൽഹിയിലെ ഫോർട്ടിസ് ആശുപത്രിയിലെ സ്‌പെഷലിസ്റ്റ് ഡോക്ടർമാർ അരുണിനെ സഹായിക്കാൻ മുന്നോട്ടുവന്നിട്ടുണ്ട്. ഇതിന്റെ ഭാഗമായി കുറെ പരിശോധനകളും കഴിഞ്ഞു. തന്റെ വികലമായ രണ്ടു കാലുകൾ മുറിച്ചുനീക്കിയാൽ സാധാരണ ജീവിതം നയിക്കാനാകുമെന്ന് അരുണും പ്രതീക്ഷിക്കുന്നു. ഡോക്ടർമാർ ശസ്ത്രക്രിയക്ക് തയ്യാറാണെങ്കിൽ താനും റെഡിയാണെന്ന അരുൺ പറഞ്ഞു.ഫോർട്ടിസ് ആശുപത്രിയിലെ ഓർത്തോപ്പെഡിക് സർജൻ ഡോ. ഹെർമന്ത് ശർമ അരുണിന് പുതിയ പ്രതീക്ഷ നൽകിയിട്ടുണ്ട്. എംആർഐ, സിടി സ്‌കാനുകൾ പൂർത്തിയാക്കിയ ഡോക്ടർ, അധികമുള്ള കാലുകൾ എത്രത്തോളം ശരീരത്തോട് ചേർന്നിട്ടുണ്ടെന്ന് മനസ്സിലാക്കാനുള്ള ശ്രമത്തിലാണിപ്പോൾ.


Loading...

Leave a Reply

Your email address will not be published. Required fields are marked *

More News