Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 25, 2026 7:10 pm

Menu

Published on June 8, 2015 at 11:27 am

മംഗള്‍യാന് 15 ദിവസം ബ്ലാക്ക്ഔട്ട്

mangalyan-mission-to-enter-15-day-blackout-phase-today

ബംഗളുരു: മംഗള്‍യാന്‍ ബഹിരാകാശ പേടകം തിങ്കളാഴ്ച മുതല്‍ പതിനഞ്ചു ദിവസത്തേക്ക് അപ്രത്യക്ഷമാകും. ഭൂമിക്കും ചൊവ്വയ്ക്കും ഇടയിലെത്തുന്ന സൂര്യന്‍ പേടകത്തെ ഭൂമിയില്‍നിന്നു മറയ്ക്കും.
ജൂണ്‍ എട്ടു മുതല്‍ 22 വരെ പേടകത്തില്‍ നിന്നുള്ള വിവരങ്ങള്‍ ഭൂമിയിലേക്ക് എത്തുന്നത് ഭാഗികമായി തടസപ്പെടും. ഈ കാലയളവില്‍ സ്വയം തീരുമാനമെടുത്താവും പേടകം പ്രവര്‍ത്തിക്കുകയെന്ന് ഇന്ത്യന്‍ സ്പെയ്സ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ഇസ്രൊ) അറിയിച്ചു. ഭൂമിയില്‍നിന്നു നല്‍കുന്ന നിര്‍ദേശങ്ങളൊന്നും 15 ദിവസത്തേക്കു പേടകത്തിനു സ്വീകരിക്കാന്‍ കഴിയുകയില്ല. ആദ്യമായാണ് ഇത്ര നീണ്ട കാലത്തേക്കു പേടകവുമായുള്ള ആശയവിനിമയം തടസപ്പെടുന്നത്. ബ്ലാക്ക്ഔട്ട് കാലത്തിനു ശേഷം പേടകത്തിന്‍റെ നിയന്ത്രണം വീണ്ടെടുക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് ഇസ്രൊ. കൂടുതല്‍ ഇന്ധനമുള്ളതിനാല്‍ മാര്‍ച്ചില്‍ പേടകത്തിന്‍റെ കാലാവധി ആറു മാസത്തേക്കു കൂടി നീളുകയായിരുന്നു. 2013 നവംബര്‍ അഞ്ചിന് ശ്രീഹരിക്കോട്ടയില്‍നിന്നു വിക്ഷേപിച്ച മംഗള്‍യാന്‍ കഴിഞ്ഞ വര്‍ഷം നവംബറിലാണു വിജയകരമായി ചൊവ്വയുടെ ഭ്രമണപഥത്തില്‍ എത്തിയത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News