Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂയോർക്ക്: ഫേസ്ബുക്ക് മുതലാളി മാർക്ക് സുക്കർബർഗിനെ ചാര നിറത്തിലുള്ള ടീ ഷർട്ടിലാണ് എപ്പോഴും കാണാറുള്ളത്. സുക്കർബർഗിനെ എന്നു കാണുമ്പോഴും ഇതേ വേഷമാണ്.
അതിനു പിന്നിലെ കാര്യം വ്യക്തമാക്കുകയാണ് ഇപ്പോൾ സുക്കർബർഗ്. തന്റെ വസ്ത്ര അലമാരയുടെ ഫോട്ടോ പോസ്റ്റ് ചെയ്താണ് സുക്കർബർഗ് ഇക്കാര്യം വ്യക്തമാക്കിയത്. ഒരേ നിറത്തിലുള്ള അനേകം ടീ ഷർട്ടുകളാണ് ചിത്രത്തിലുള്ളത്.ചാര നിറത്തിന്റെ രണ്ട് ഷെയ്ഡുകളാണ് അതിലുള്ളത്.
സുക്കർബർഗ് അതിനു പറയുന്ന കാരണം ഇതാണ്: വസ്ത്രധാരണത്തിൽ ഒട്ടും ശ്രദ്ധിക്കേണ്ട. അതിനാൽ, മറ്റു പ്രധാന കാര്യങ്ങളിൽ ശ്രദ്ധ വെയ്ക്കാന്‍ കഴിയുന്നു. 2014ൽ ഒരു പൊതു ചോദ്യോത്തര പരിപാടിയിൽ വസ്ത്രധാരണത്തെ കുറിച്ച് അദ്ദേഹം പറഞ്ഞിരുന്നു. സമൂഹത്തിന് ഏറ്റവും നന്‍മ ചെയ്യാൻ കഴിയുന്ന ഏറ്റവും കുറച്ചു തീരുമാനങ്ങൾ എടുക്കത്തക്ക രീതിയില്‍ ജീവിതം ലളിതമാക്കാനാണ് എന്റെ ഉദ്ദേശ്യം. ഇതായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം
Leave a Reply