Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 7, 2024 5:14 am

Menu

Published on January 9, 2016 at 11:38 am

നിങ്ങൾക്ക് വിവാഹപ്രായമായോ? തിരിച്ചറിയാൻ സമയമായി…!

marriage-and-beyond-2

നമ്മുടെ നാട്ടില്‍ പെണ്‍കുട്ടികള്‍ക്ക് 18 തികയുന്നതിനു മുന്‍പേ ചോദിച്ചു തുടങ്ങും കല്ല്യാണമായില്ലേ, കല്ല്യാണമായില്ലേ എന്ന്. ആണ്‍കുട്ടികളാണെങ്കിലും സ്ഥിതി മറിച്ചല്ല. എന്നാല്‍ നിയമമനുസരിച്ച് പെണ്‍കുട്ടികള്‍ക്ക് 18 ഉം ആണ്‍കുട്ടികള്‍ക്ക് 21 ഉം ആയിരിക്കണം പ്രായം എന്നത് നിര്‍ബന്ധമാണ്.എന്നാല്‍ ഇപ്പോഴും പലയിടങ്ങളിലും ശൈശവ വിവാഹം എന്ന ദുരാചാരം ഉണ്ടെന്നതും സത്യമാണ്.

എല്ലാത്തിനുമുപരിയായി പ്രായം പക്വത തുടങ്ങിയ കാര്യങ്ങള്‍ക്കാണ് വിവാഹ ജീവിതത്തില്‍ കൂടുതലായും പ്രാധാന്യം നല്‍കേണ്ടത്. അതുകൊണ്ടു തന്നെ 28നും 30നും ഇടയിലാണ് വിവാഹത്തിന് ഏറ്റവും അനുയോജ്യമായ പ്രായം എന്നാണ് നാഷണല്‍ സര്‍വ്വേ ഓഫ് ഗ്രോത്ത് ഫാമിലി പുറത്തു വിട്ട രേഖകളില്‍ പറയുന്നത്. ഇത്തരക്കാര്‍ക്കിടയില്‍ വിവാഹമോചനത്തിനുള്ള സാധ്യത വളരെ കുറവാണ് എന്നതാണ് ഈ പ്രായം തന്നെ തിരഞ്ഞെടുക്കാന്‍ കാരണം. നേരത്തേ വിവാഹം കഴിക്കുന്നവരില്‍ വിവാഹമോചനത്തിനുള്ള കാരണങ്ങള്‍ വര്‍ദ്ധിച്ചു വരുമ്പോള്‍ വൈകി വിവാഹം കഴിച്ചവരില്‍ വിവാഹമോചന നിരക്ക് കുറഞ്ഞു കാണുന്നതാണ് ഇത്തരത്തില്‍ ഒരു തീരുമാനത്തിലെത്താന്‍ കാരണം. പക്വതയും കാര്യങ്ങള്‍ വേര്‍തിരിച്ചറിയാനുള്ള ചിന്താശേഷിയും നിങ്ങളുടെ ബന്ധത്തെ കൂടുതല്‍ ദൃഢമാക്കും. യുവാക്കളില്‍ കണ്ടു വരുന്ന യാതൊരു തരത്തിലുള്ള സൗന്ദര്യ പിണക്കങ്ങളും പക്വതയുള്ള കുടുംബ ജീവിതത്തെ ബാധിയ്ക്കില്ലെന്നതാണ് പറയപ്പെടുന്നത്.

രണ്ട് പേര്‍ക്ക് വിവാഹം കഴിയ്ക്കാന്‍ അനുയോജ്യമായ സമയമേതെന്നു തോന്നുന്നുവോ ആ സമയമാണ് വിവാഹത്തിന് ഏറ്റവും യോജിച്ചതെന്നും സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ അഭിപ്രായമുയര്‍ന്നിരുന്നു. യു എസിലെ ഉട്ടാഹ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകന്‍ നിത്തോളാസ് വോള്‍ഫിംഗര്‍ ആണ് ഇത്തരമൊരു പഠനത്തിന്റെ അടിസ്ഥാനത്തില്‍ വിവാഹപ്രായത്തെക്കുറിച്ച് സര്‍വ്വേ നടത്തിയത്.

Loading...

Leave a Reply

Your email address will not be published.

More News