Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂയോര്‍ക്ക്: ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ വൻ ഭൂകമ്പങ്ങൾക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്.ഇരു രാജ്യങ്ങളെയും പിടിച്ചുകുലുക്കാൻ കഴിയുന്ന തരത്തിലുള്ള ഭൂകമ്പം 14 കോടി പേരുടെ ജീവന് അപകടത്തിലാക്കുമെന്നാണ് ഗവേഷകർ നൽകുന്ന മുന്നറിയിപ്പ്. ഇന്ത്യയിലും ബംഗ്ലാദേശിലും മ്യാന്മാരിലും ജിപിഎസ് ഉപകരണങ്ങള്‍ വഴി ശേഖരിച്ച വിവരങ്ങള്‍ അപഗ്രഥിച്ച് നടത്തിയ പഠനത്തിലാണ്
ഈ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുള്ളത്. നേച്ചര്‍ ജിയോസയന്‍സാണ് വാർത്ത ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.2011ൽ ജപ്പാനിൽ സംഭവിച്ച ഭൂകമ്പ മാപിനിയിൽ 0.9 രേഖപ്പെടുത്തിയ ഭൂകമ്പത്തെക്കാൾ വലുതായിരിക്കും ഉണ്ടാകുക.
ലോകത്തെ ഏറ്റവും ജനസാന്ദ്രതയുള്ള മേഖലയില്‍ ഭൂമിക്കടിയില്‍ രൂപപ്പെട്ട മര്‍ദം കൂടിവരികയാണെന്ന് ഗവേഷണത്തില്‍ കണ്ടെത്തി. ഭൂവല്ക്കത്തിലെ പ്രധാന ടെക്റ്റോണിക് പ്ളേറ്റുകളുടെ സംഗമസ്ഥാനത്ത് അസ്വാഭാവികമായ സ്ഥാനചലനം ശ്രദ്ധയില്‍പെട്ടെന്നും ഈ ഭാഗത്ത് കടുത്ത സമ്മര്‍ദം രൂപപ്പെടുകയാണെന്നും ഗവേഷകര്‍ പറഞ്ഞു. 13-17 മില്ലിമീറ്റര്‍ നിരക്കിലാണ് ടെക്റ്റോണിക് പ്ളേറ്റുകള്‍ പരസ്പരം ഒത്തുചേരുന്നത്. ഒരു പ്ലേറ്റ് മറ്റൊന്നിന്റെ അടിയിലൂടെ ഇടിച്ചുകയറുകയാണ്. മുകള്പ്രതലം പരസ്പരം കൂടിച്ചേര്‍ന്നിരിക്കുന്ന പ്ലേറ്റുകളെ 20 മീറ്ററിലേറെ കനത്തില്‍ എക്കല്‍ മൂടിയിട്ടുമുണ്ട്. ഇതിനാല്‍ ബംഗ്ലാദേശില്‍ 8.2 മുതല്‍ 9.0 വരെ തീവ്രതയുള്ള വന്‍ ഭൂകമ്പത്തിന് സാധ്യത കല്‍പ്പിക്കപ്പെടുന്നു.ബ്രഹ്മപുത്ര, ഗംഗ ഡെല്റ്റകള്ക്കടിയില് 19 കിലോമീറ്ററോളം ആഴത്തില്‍ അടിഞ്ഞുകൂടിയിരിക്കുന്ന ചെളി ജെലാറ്റിന്‍ പോലെ പൊട്ടിച്ചിതറുമെന്നും ഗവേഷകർ മുന്നറിയിപ്പ് നൽകുന്നുണ്ട്..ഇപ്പോൾ നടത്തിയ പഠനങ്ങളിലെ വിവരങ്ങൾ ശരിയാണെങ്കിൽ ഈ മേഖലയിലെ 14 കോടിയാളുകൾ ഭൂകമ്പ ഭീക്ഷണിയിലാണ്.
അടുത്ത വൻ ഭൂകമ്പം എപ്പോൾ വേണമെങ്കിലും സംഭവിക്കാം. എന്നാൽ അടുത്ത 50 വര്‍ഷത്തിനകം ഇത്തരമൊരു വൻ ഭൂകമ്പം ഉണ്ടായേക്കാമെന്നും മുന്നറിയിപ്പിൽ പറയുന്നു
Leave a Reply