Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 18, 2024 11:44 am

Menu

Published on December 19, 2015 at 10:54 am

നിങ്ങളുടെ പ്രണയബന്ധം പക്വമാണോ??? തിരിച്ചറിയാൻ ചില വഴികളിതാ…!

matured-relationship

നിങ്ങൾ പ്രണയിക്കുന്നുണ്ടോ എന്ന് ചോദിച്ചാൽ എല്ലാർക്കും ഉത്തരമുണ്ട്…എന്നാൽ നിങ്ങളുടെ ബന്ധം പക്വതയുള്ളതാണോ എന്നു ചോദിച്ചാൽ മിക്കവർക്കും ഉത്തരം മുട്ടും.ടൈം പാസും കുട്ടിക്കളികളും വഞ്ചിക്കലും ഒക്കെയാണ് പലര്‍ക്കും പ്രേമം. കുറേ നേരം ഫോണില്‍ സംസാരിക്കുക, കറങ്ങി നടക്കുക, ചിലപ്പോള്‍ അതിലുമുപരി. നിങ്ങളുടെ ബന്ധം പക്വമായതാണോ എന്ന് തിരിച്ചറിയുകയാണ് വഞ്ചിക്കപ്പെടാതിരിക്കാനും ജീവിതം സുന്ദരമായി മുന്നോട്ട് കൊണ്ടു പോകാനും വേണ്ടത്. ബന്ധങ്ങളില്‍ ഈ അടയാളങ്ങള്‍ ഉണ്ടെങ്കില്‍ അത് പക്വതയുള്ള ബന്ധമാണ് എന്ന് കരുതാം.

പരസ്പര ബഹുമാനം
എല്ലാ ബന്ധങ്ങളുടെയും തറക്കല്ലാണ് ബഹുമാനം. വ്യക്തിത്വത്തെ അംഗീകരിക്കാന്‍ കഴുയുന്നവരാണെങ്കില്‍ ബന്ധം പക്വമായിരിക്കും.

തുല്യത
നിങ്ങളുടെ പങ്കാളി ജീവിതത്തില്‍ ഓരോ കാര്യങ്ങളിലും തുല്യ പങ്കാളിത്തം നല്‍കുന്നു. എല്ലാ കാര്യത്തിലും അഭിപ്രായങ്ങള്‍ അംഗീകരിക്കപ്പെടുന്നു, പരിഗണിക്കപ്പെടുന്നു.

വിശ്വാസം
കണ്ണടച്ച് ഒരാളെ വിശ്വസിക്കണമെന്നല്ല, വിശ്വസിക്കാന്‍ കഴിയുന്ന വ്യക്തിയാണെന്ന് പരസ്പരം തോന്നുകയാണ് ബന്ധത്തിന്റെ അടിസ്ഥാന തത്വങ്ങളില്‍ ഒന്ന്.

പിന്തുണ
ജീവിതത്തിലെ മോശം സാഹചര്യത്തിലും നല്ല കാലത്തിലും ഒപ്പം നില്‍ക്കാന്‍ കഴിയുന്നവരാണോ എന്ന് ശ്രദ്ധിക്കുക. പ്രതിസന്ധി ഘട്ടത്തില്‍ ഇട്ടിട്ട് പോകുന്നവരാണ് എങ്കില്‍ എങ്ങനെ ജീവിതകാലം മുഴുവന്‍ ഒപ്പം ജീവിക്കും.

വ്യക്തി സ്വാതന്ത്രത്തിലും സ്വകാര്യതയിലും കടന്നു കയറാതിരിക്കാന്‍ കഴിയുമെങ്കില്‍
ബന്ധങ്ങളില്‍ ഉലച്ചില്‍ ഉണ്ടാവുന്ന പ്രധാന കാര്യങ്ങളിലൊന്ന് സ്വകാര്യതയിലെ കടന്നു കയറ്റമാണ്. സുഹൃത്തുക്കളും ചിന്തയുമെല്ലാം ഓരോരുത്തരുടേയും സ്വകാര്യതയാണെന്ന് പങ്കാളിക്ക് മനസ്സിലാക്കാന്‍ കഴിയുമെങ്കില്‍, ഭാഗ്യവതിയോ, ഭാഗ്യവാനോ ആണ് നിങ്ങള്‍

കൃത്യമായ ആശയവിനിമയം
മനസ്സില്‍ ഒന്നും പ്രവൃത്തിയില്‍ മറ്റൊന്നുമാകുന്നുണ്ടോയെന്ന് പങ്കാളിയെ ശ്രദ്ധിക്കുക തന്നെ വേണം. എല്ലാ കാര്യങ്ങളും സങ്കോചമില്ലാതെ തുറന്നു പറയാന്‍ ഇരുവര്‍ക്കും കഴിയുന്നുവെങ്കില്‍ നിങ്ങളുടേത് പക്വവും പൂര്‍ണ്ണതയിലെത്തിയതുമായ ബമന്ധമാണെന്ന് ഉറപ്പിക്കാം.

ഏറ്റക്കുറച്ചിലുകളുടെ ഘോഷയാത്രകള്‍ ഒഴിവാക്കാനാവുമെങ്കില്‍
കുറേ നാള്‍ സ്‌നേഹം, കുറേ നാള്‍ കലഹം എന്ന രീതിയില്‍ നിന്നും ചെറിയ കലഹങ്ങളും സ്‌നേഹവുമായി മുന്നോട്ട് പോകാന്‍ കഴിയുന്നുവെങ്കില്‍, ബന്ധം സ്‌റ്റേബിള്‍ ആണ്.

കാട്ടിക്കൂട്ടലുകള്‍ ഇല്ലെങ്കില്‍
പങ്കാളിക്ക് മുന്നില്‍ നിങ്ങള്‍ക്ക് നിങ്ങളാവാന്‍ കഴിയുമെങ്കില്‍ പക്വമായ േ്രപമബന്ധമായിരിക്കുമത്. അഭിനയമില്ലാത്ത ജീവിതവും

അഭിനന്ദിക്കാന്‍ കഴിയുമെങ്കില്‍
ചെറിയ ചെറിയ വിജയങ്ങള്‍ക്കും ജീവിതത്തിലെ നേട്ടങ്ങള്‍ക്കും പരസ്പരം അഭിനന്ദിക്കാന്‍ കഴിയുക എന്നത് വലിയ കാര്യമാണ്

ഇടം നല്‍കാന്‍ സാധിക്കുക
പുതു തലമുറയുടെ ആശങ്കയുടെ കാര്യമിതാണ്, ഇടം അഥവ സ്‌പേയ്‌സ് ഇല്ലാതിരിക്കുക എന്നത്. പങ്കാളിയുടെ ജീവിതത്തില്‍ അര്‍ഹമായ ഇടം കിട്ടാത്തത് ആരെയാണ് വേദനിപ്പിക്കാത്തത്. ഇടം നല്‍കാന്‍ നിങ്ങളുടെ ബന്ധത്തിന് കഴിയുന്നുണ്ടെങ്കില്‍ ഉറപ്പിക്കാം നിങ്ങള്‍ നിങ്ങളുടെ ജീവിതപങ്കാളിയ്‌ക്കൊപ്പമാണ് എന്ന്.

Loading...

Leave a Reply

Your email address will not be published.

More News