Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 26, 2026 7:57 am

Menu

Published on April 19, 2017 at 10:16 am

യുവാവിന്റെ പക്ഷിഭ്രാന്ത്; അലങ്കാര വസ്തുക്കളാല്‍ വീടും മൂന്ന് ഷെഡും ഒരു ഗാരേജും നിറഞ്ഞു

meet-man-20000-bird-ornaments

വീട് നന്നായി അലങ്കരിക്കാന്‍ ഏവര്‍ക്കും ഇഷ്ടമാണ്. ഇതിനായി പലരും ആന്റീക് വസ്തുക്കളുള്‍പ്പെടെ ഉള്ളവ വാങ്ങിക്കൊണ്ടു വന്ന് വീട് അലങ്കരിക്കാറുണ്ട്. എന്നാല്‍ പക്ഷിഭ്രാന്ത് മൂത്ത് പക്ഷികളുടെ പ്രതിമകളും മറ്റും മാത്രം വാങ്ങിക്കൊണ്ടുവന്ന് വീട് അലങ്കരിച്ച ഒരു കിറുക്കനെ കുറിച്ചാണ് ഇനി പറയാന്‍ പോകുന്നത്.

ബ്രിട്ടനിലെ ലോറന്‍സ് കൊബ്ബോള്‍ഡ് എന്ന 43കാരനാണ് ഈ വിചിത്രമായ ശേഖരണമുള്ളത്. 60, 000 യൂറോ മൂല്യമുള്ള ഇരുപതിനായിരത്തോളം അലങ്കാര വസ്തുക്കളാണ് ലോറന്‍സിന്റെ വീട്ടിലുള്ളത്. എന്നാല്‍ എല്ലാം പക്ഷികളുടേതാണെന്ന് മാത്രം.

പക്ഷിപ്രതിമകള്‍ കൊണ്ട് അങ്കരിച്ച് വീട്ടിലെ സ്ഥലമെല്ലാം  കഴിഞ്ഞപ്പോള്‍ സംഗതി ഇപ്പോള്‍ വീടും കവിഞ്ഞ് മൂന്ന് ഷെഡുകളിലും ഒരു ഗാരേജിലും എത്തി നില്‍ക്കുകയാണ്. എല്ലായിടത്തും പക്ഷികള്‍ തന്നെ.

30 വര്‍ഷമായി തുടരുന്ന ഈ ഹോബി നിര്‍ത്താനുള്ള പരിപാടിയൊന്നും ലോറന്‍സിനില്ല. ഒരു വെയര്‍ഹൗസ് അറ്റന്റന്റാണ് ലോറന്‍സ് ഇപ്പോള്‍.

പക്ഷികളുടെ രൂപങ്ങളും പ്രതിമകളും കൂടാതെ 14,000 വിരലുറകളും 2000 പേപ്പര്‍ വെയ്റ്റും 1000 ഫ്രിഡ്ജ് മാഗ്നറ്റുകളും 300 പ്ലേറ്റുകളും ഇദ്ദേഹത്തിന്റെ ശേഖരണത്തിലുണ്ട്. ഇവ കൂടാതെ പക്ഷികളുടെ നൂറോളം ചിത്രങ്ങളും മഗ്ഗുകളും ജിഗ്‌സോകളും ലോറന്‍സിന്റെ ശേഖരത്തില്‍ കാണാനാകും.

ലോറന്‍സിന്റെ പിതാവ് ടോണിക്ക് വീട്ടില്‍ പക്ഷികളെ വളര്‍ത്തുന്ന ശീലമുണ്ടായിരുന്നു. ഇതില്‍ നിന്നാകാം മകന് ഇത്തരത്തിലൊരു ഹോബി ഉണ്ടായതെന്നാണ് ടോണി പറയുന്നത്.

ലോറന്‍സിന്റെ ശേഖരം ഇപ്പോള്‍ അദ്ദേഹത്തിന്റെ രണ്ടുമുറി വീടും കവിഞ്ഞ് പിതാവ് ലോറന്‍സിന്റെ ഗാരേജും മുന്ന് ഷെഡുകളും നിറച്ചിരിക്കുകയാണ്.

 

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News