Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2024 1:00 am

Menu

Published on September 7, 2016 at 11:42 am

ജനിച്ചപ്പോള്‍ മുതല്‍ പാര്‍ലെജി ബിസ്‌ക്കറ്റ്മാത്രം കഴിക്കുന്ന പെണ്ണ്;18 വർഷമായി മറ്റൊരു ഭക്ഷണത്തിന്റെയും രുചിയറിഞ്ഞിട്ടില്ല…

meet-the-real-life-parle-g-girl-who-has-eaten-nothing-except-the-biscuits-since-her-birth

ബെലഗാവി: ഒരിക്കലെങ്കിലും ബിസ്‌ക്കറ്റ് തിന്നാത്തവരായി ആരുമുണ്ടാകില്ല. എന്നാൽ കര്‍ണാടകയിലെ ബെലഗാവിയിലെ രാമാവയാണ് കഴിഞ്ഞ 18 വര്‍ഷമായി പാര്‍ലെ ജി ബിസ്‌ക്കറ്റ് തിന്നുമാത്രം ജീവിക്കുന്നത്. ഗോകാക് താലൂക്കിലെ തലകത്‌നാല്‍ ഗ്രാമത്തിലെ യല്ലപ്പയുടെയും യെല്ലവ്വയുടെയും മകളാണ് രാമാവ. ജനിച്ചിട്ട് ഇന്നുവരെ മറ്റൊരു ഭക്ഷണത്തിന്റെയും രുചി എന്താണെന്നു പോലും ഈ കുട്ടി അറിഞ്ഞിട്ടില്ല.

കര്‍ണാടകയിലെ ബലഗാവിയില്‍ ഗോകാക്താലൂക്കിലെ തലകത്‌നാല്‍ ഗ്രാമത്തില്‍ നിന്നുള്ള യല്ലപ്പയുടെയും യെല്ലവ്വയുടെയും 18 കാരി മകളാണ് രാമാവ. പിറന്നതു മുതല്‍ ഇതുവരെ പാര്‍ലെജി ബിസ്‌ക്കറ്റ്മാത്രമാണ് ആകെ കഴിച്ചിട്ടുള്ള ഭക്ഷണം. പിറന്നപ്പോള്‍ മുതല്‍ മാതാവ്പാര്‍ലെജിനല്‍കിയിരുന്നതിനാല്‍ അത്തന്നെയാണ് ഇവര്‍ ഇപ്പോഴും കഴിക്കുന്നത്. രാമാവയുടെ മറ്റൊരുസഹോദരനാകട്ടെ മറ്റ്ഭ ക്ഷണം നന്നായി കഴിക്കുകയും ചെയ്യുന്നു. 18 വര്‍ഷമായി ഈ പതിവ്തു ടരുന്ന രാമാവ ദിവസം ആറു മുതല്‍ ഏഴു പായ്ക്കറ്റ്പാ ര്‍ ലെ ജി ബിസ്‌ക്കറ്റ് കഴിക്കും. എന്നാല്‍ രാമാവ മറ്റൊരു ഭക്ഷണവും ഇന്നു വരെ രുചിച്ചു നോക്കിയിട്ടു കുടിയില്ലത്രേ.

അതേ സമയം രാമാവയ്‌ക്കൊപ്പം പിറന്ന ഇരട്ടസഹോദരന് ഇത്തരം പ്രശ്‌നങ്ങളൊന്നുമില്ല. കൃഷിപ്പണിക്കാരായ മാതാപിതാക്കള്‍ രാമാവയുടെ ഈ സ്വഭാവത്തെതുടര്‍ന്ന്ക ഷ്ടപ്പെടുകയാണ്. സ്വഭാവം മാറ്റാന്‍ മാതാപിതാക്കള്‍ ശ്രമിക്കുകയോ മകളെ ഏതെങ്കിലും ഡോക്ടറെ കാണിക്കാനോ തയ്യാറായിട്ടുമില്ല.

പിറന്നപ്പോള്‍ മുതല്‍ രാമാവയ്ക്കും ഇരട്ടസഹോദരന്‍ രാമപ്പയ്ക്കും മാതാവ്പാ ര്‍ലെജി ബിസ്‌ക്കറ്റും പശുവിന്‍ പാലും കുഴച്ച പാനീയമായിരുന്നു നല്‍കിയിരുന്നത്. വളര്‍ന്നപ്പോള്‍ രാമപ്പ ഈ ശീലം മാറ്റുകയും മറ്റ്ഭ ക്ഷണങ്ങള്‍ കഴിച്ചു തുടങ്ങുകയും പാല്‍ കുടിക്കല്‍ നിര്‍ത്തുകയും ചെയ്തു. എന്നാല്‍ രാമാവയ്ക്ക്പാ ര്‍ലെജി അല്ലാതെ മറ്റൊന്നും കഴിക്കണമെന്ന്പോലും തോന്നിയിട്ടില്ല. മുതിര്‍ന്നശേഷം രാമാവയെ മറ്റു ഭക്ഷണം കഴിപ്പിക്കാന്‍ വീട്ടുകാര്‍ ശ്രമിച്ചെങ്കിലുംഇതുവരെ കഴിഞ്ഞിട്ടില്ല.

വിവാഹം കഴിച്ചുവിട്ടാല്‍ എന്തുചെയ്യുമെന്ന ആശങ്കയാണ്മാ താപിതാക്കള്‍ക്ക് ഇപ്പോള്‍. അതേസമയം രാമാവയെ ഗവേഷണത്തിന്വിഷയമാക്കിയിരിക്കുകയാണ്സ്ഥ ലത്തെ ഒരു ആശുപത്രി. മറ്റു ഭക്ഷണം നല്‍കാന്‍ ആശുപത്രി നടത്തിയ ശ്രമവും ഫലം കണ്ടിട്ടില്ല. അതേസമയം മതിയായ പോഷണം ശരീരത്തിന്കി ട്ടാത്തതിനാല്‍ 18 കാരിയാണെങ്കിലും രാമാവയെ കണ്ടാല്‍ 12 വയസ്സുള്ള കുട്ടിയെ പോലെയാണ്തോ ന്നുക. ഇപ്പോള്‍ മുംബൈയില്‍ നിന്നും വരുന്ന വാര്‍ത്ത കേട്ട് അഥവാ കമ്പനി നിര്‍ത്തിയാല്‍ താന്‍ എന്തുചെയ്യുമെന്ന ആശങ്കയാണ് ഈ പെൺകുട്ടിയ്ക്ക്.

Loading...

Leave a Reply

Your email address will not be published.

More News