Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കഥകളിൽ മാത്രമേ മത്സ്യകന്യകകളെ കുറിച്ച് നമ്മൾ കേട്ടിട്ടുള്ളു. മനുഷ്യന്റെ മുഖവും മത്സ്യത്തിന്റെ ദേഹവും ഉള്ള അത്ഭുത ജീവികളാണ് മത്സ്യകന്യകകൾ. ആഴക്കടലിനടിയില്‍ മത്സ്യകന്യകള്‍ ജീവിച്ചിരിപ്പുണ്ടെന്നാണ് പലരും വിശ്വസിച്ചിരിക്കുന്നത്. എന്നാൽ പശ്ചിമ ബംഗാളിലെ കൊല്‍ക്കത്തയിൽ ഇതുമായി ബന്ധപ്പെട്ട ഒരു അത്ഭുതം സംഭവിച്ചിരിക്കയാണ്. കൊൽക്കത്തയിലെ ചിറ്റരഞ്ജൻ ദേവാസദൻ ആശുപത്രിയിൽ യുവതി പ്രസവിച്ച കുഞ്ഞിന് മത്സ്യകന്യകയുടെ രൂപമാണെന്നാണ് റിപ്പോർട്ടുകൾ വന്നിട്ടുള്ളത് .കാലുകൾ ചുറ്റിപ്പിണഞ്ഞു പോയതിനാലും പെൽവിസ് വികസിക്കാത്തതിനാലും കുഞ്ഞ് ആണാണോ പെണ്ണാണോ എന്നുപോലും തിരിച്ചറിയാൻ സാധിച്ചില്ല. കുഞ്ഞിൻറെ അരയ്ക്ക് താഴെ വാല് പോലെയുള്ള ശരീരഭാഗമാണുള്ളത്. കുഞ്ഞിൻറെ ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. പ്രസവിച്ച് വെറും നാല് മണിക്കൂർ മാത്രമാണ് കുഞ്ഞിന്റെ ജീവൻ നിലനിർത്താൻ ഡോക്ടർമാർക്ക് സാധിച്ചത്.
–
–
മെര്‍മൈഡ് സിന്‍ഡ്രോം അല്ലെങ്കില്‍ സൈറോനോമീലിയ എന്ന അപൂര്‍വ്വാവസ്ഥയാണ് കുഞ്ഞിനുണ്ടായതെന്ന് ഡോക്ടർമാർ അറിയിച്ചു. ദരിദ്രകുടുംബത്തിൽ നിന്നുള്ളവരാണ് കുഞ്ഞിൻറെ മാതാപിതാക്കൾ. അതിനാൽ പ്രസവത്തിന് മുമ്പ് ഇവർ സ്കാനിങ് ഒന്നും തന്നെ നടത്തിയിരുന്നില്ല. അതുകൊണ്ട് തന്നെ ഗര്‍ഭസ്ഥ ശിശുവിന് ഇത്തരമൊരു പ്രശ്‌നമുണ്ടെന്ന് നേരത്തെ അറിയാനും കഴിഞ്ഞില്ല. അമ്മയില്‍ നിന്നും കുഞ്ഞിലേക്കുള്ള രക്തചംക്രമണം കുറയുന്നതും പോഷകാഹാരക്കുറവുമൊക്കെയാണ് ഇത്തരം അവസ്ഥയ്ക്ക് കാരണമാകുന്നതെന്ന് ഡോക്ടർമാർ പറഞ്ഞു. ഒരു ലക്ഷം ജനങ്ങളില്‍ ഒന്ന് എന്ന തോതില്‍ മാത്രമാണ് ഇങ്ങനെ സംഭവിക്കാറുള്ളത്. ഇന്ത്യയിൽ രണ്ടാമത്തെ കേസാണ് ഇത്തരത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 2016–ൽ ഉത്തർപ്രദേശിലായിരുന്നു ഇത്തരത്തിൽ ഒരു കുഞ്ഞ് ജനിച്ചിരുന്നത്.
Leave a Reply