Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:49 am

Menu

Published on December 28, 2013 at 12:41 pm

സ്ത്രീകളുടെ സുരക്ഷയ്ക്കായി വിന്‍ഡോസിന്റെ ആപ്പ്

microsoft-launches-guardian-a-new-app-for-windows-phone-for-womens-safety

സ്ത്രീകളുടെ സുരക്ഷയ്ക്കായി മൈക്രോസോഫ്റ്റ് ഇന്ത്യ പുതിയ ആപ്പ് അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു.’ഗാര്‍ഡിയന്‍’ എന്ന പേരില്‍ അറിയപ്പെടുന്ന പുതിയ ആപ്ലിക്കേഷന്‍ ഡല്‍ഹി പീഡനം പോലുള്ള സംഭവവികാസങ്ങളുടെ പശ്‌ചാത്തലത്തിലാണ്‌ മൈക്രോസോഫ്റ്റ് വികസിപ്പിച്ചത്‌.സ്‌ത്രീ സുരക്ഷയ്‌ക്കു വേണ്ടിയാണു പുതിയ സംവിധാനമെന്നു മൈക്രോ സോഫ്‌റ്റ് ഐ.ടി. ഇന്ത്യ എം.ഡി.രാജ്‌ ബിയാനി പറഞ്ഞു.ഗാര്‍ഡിയനിലുള്ള ട്രാക്ക് മീ എന്ന വിഭാഗം ഉപഭോക്താവിനെ സുഹൃത്തുക്കളെയും വീട്ടുകാരെയുമായി ബന്ധിപ്പിക്കുന്നു.പെട്ടെന്ന് എന്തെങ്കിലും സംഭവമുണ്ടായാല്‍ അക്രമം നേരിടേണ്ടി വരികയോ മറ്റോ ചെയ്താല്‍ സെക്യൂരിറ്റി ഏജന്‍സികളെയും പൊലീസിനെയും അപ്പോള്‍ തന്നെ വിവരം അറിയിക്കാം.അതിനായി ഒരു അലേര്‍ട്ട് ബട്ടണ്‍ ഇതിലുണ്ടാകും.ഇന്ത്യയിലെ മൈക്രോസോഫ്റ്റ് ജീവനക്കാരാണ് ഗാര്‍ഡിയന്‍ വികസിപ്പിച്ചെടുക്കുന്നതിനു പിന്നില്‍. ആറ് മാസം കൊണ്ടാണ് ഗാര്‍ഡിയന്‍ ആപ്പ് രൂപവത്കരിച്ചത്. പ്രതിസന്ധി ഘട്ടങ്ങളിലും സ്ത്രീകള്‍ക്കു നേരെ ആക്രമണം ഉണ്ടായാലും ആപ്പില്‍ നല്‍കിയിരിക്കുന്ന സുഹൃത്തുക്കളുടെയും വീട്ടുകാരുടെയും ഫോണ്‍ നമ്പറിലേയ്ക്ക് വിവരം പോകും.സംഭവം നടക്കുന്ന സ്ഥലത്തിന്റെ വിവരം അടക്കം സെക്യൂരിറ്റി ഏജന്‍സിയ്ക്ക് ലഭിയ്ക്കും.ഇതനുസരിച്ച് സ്ഥലം തിരിച്ചറിഞ്ഞ് സത്രീകളെ രക്ഷപ്പെടുത്താനായി കഴിയും.വീഡിയോ എടുക്കുന്നതിനുള്ള സംവിധാനവും ഈ ആപ്ലിക്കേഷനിലുണ്ട്.അക്രമിയുടെ വീഡിയോ തെളിവായി ഉപഭോക്താവിന് എടുക്കുവാന്‍ ഇതുവഴി സാധിക്കും.

Loading...

Leave a Reply

Your email address will not be published.

More News