Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 6:44 am

Menu

Published on July 13, 2015 at 4:14 pm

ഹിമയുഗം വരുന്നൂ…… 2030 ഓടെ സൂര്യകിരണങ്ങളുടെ ശക്തി കുറയുകയും; ലോകം തണുത്തുറയും; ജീവൻ അസ്തമിക്കും …!

mini-ice-age-coming-in-next-fifteen-years-new-model-of-the-suns-cycle-shows

ലണ്ടൻ : അധികം വൈകാതെ ഭൂമി ഹിമയുഗത്തിലേക്ക് മടങ്ങുമെന്ന് ഗവേഷകർ.കേവലം 15 വര്‍ഷത്തിനുള്ളില്‍ ഒരു മിനി ഹിയയുഗത്തിലേക്ക് ഭൂമി പ്രവേശിക്കുമെന്നാണ് ശാസ്ത്രലോകം നല്‍കുന്ന മുന്നറിയിപ്പ്.നോര്‍ത്തംബ്രിയ സര്‍വകലാശാലയിലെ സൗരഗവേഷകരാണ് ഇത്തരമൊരു പ്രവചനം നടത്തിയിരിക്കുന്നത്.ഊർജ്ജോത്പാദന പ്രക്രിയയുടെ ചാക്രികതയിൽ ഉണ്ടാകുന്ന മാറ്റമാണ് ഇത്തരമൊരു പ്രതിഭാസത്തിന് കാരണമാകുകയെന്നും ഇവർ പറയുന്നു. ഇത് ലോകത്തെ ചെറിയൊരു ഹിമയുഗത്തിലേക്ക് നയിക്കും. സകലതും തണുത്തുറഞ്ഞ് പോകുമെന്നർത്ഥം. സൂര്യനിൽ നടക്കുന്ന പ്രവർത്തനങ്ങളെ വർഷങ്ങളോളം നിരീക്ഷിച്ച ശേഷമാണ് ശാസ്ത്രസംഘം ഇത്തരമൊരു നിഗമനത്തിൽ എത്തിയത്. ഭൂമിയുടെ താപനിലയില്‍ ഗണ്യമായ കുറവുണ്ടാകുന്ന ചില സുദീര്‍ഘമായ കാലയളവുകളെയാണ്‌ ഹിമയുഗം എന്നു പറയുന്നത്. ധ്രുവങ്ങളിലേയും ഭൂഖണ്ഡങ്ങളിലേയും മഞ്ഞുപാളികളും, ഹിമാനികളും ഇക്കാലയളവില്‍ വളരെയധികം വലുതാകും. ഒഴുകിക്കൊണ്ടിരിക്കുന്ന നദികളുടെ മുകള്‍ഭാഗം വലിയ കനത്തില്‍ തന്നെ ഉറയും. പൂര്‍ണമായും ഹിമയുഗം എന്ന പ്രതിഭാസമല്ലെങ്കിലും ഇതിന്റെ ഒരു ചെറിയ അവസ്ഥയാണ് വരാനിരിക്കുന്നത്.2030 -2040 ന് ഇടയില്‍ ഈ പ്രതിഭാസം സംഭവിക്കും. ഇക്കാലയളവില്‍ ഭൂമിയില്‍ പതിക്കുന്ന സൂര്യന്റെ സാന്നിധ്യം തന്നെ അപ്രത്യക്ഷമായേക്കാവുന്ന ‘മൌണ്ഡര്‍ മിനിമം’ എന്ന അവസ്ഥയും ഉണ്ടായേക്കാമെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. നിലവില്‍ ധ്രുവപ്രദേശങ്ങളില്‍ അനുഭവപ്പെടുന്നതു പോലെ സൂര്യകിരണങ്ങള്‍ അത്യപൂര്‍വമായി മാത്രമെ ഭൂമിയിലേക്ക് ഈ സമയത്ത് എത്തുകയുള്ളു. ഇത് ആദ്യമായല്ല ഇങ്ങനെയുള്ള പ്രതിഭാസം സംഭവിക്കുന്നതെന്നും 1645ലും 1715ലും ‘മൌണ്ഡര്‍ മിനിമം’ എന്ന അവസ്ഥക്ക് ഭൂമി സാക്ഷ്യം വഹിച്ചിട്ടുണ്ടെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.സൂര്യന്റെ പ്രവര്‍ത്തനം ഏകദേശം 60 ശതമാനത്തിലേറെ ഇക്കാലയളവില്‍ കുറയും. ഒരു നിശ്ചിതകാലം കത്തിജ്വലിക്കുന്ന സൂര്യന്‍ കുറഞ്ഞകാലയളവിലേക്ക് ചെറിയൊരു വിശ്രമമെടുക്കുന്നുവെന്നാണ് ഈ പ്രതിഭാസത്തെ ലളിതമായി ഗവേഷകര്‍ വിശേഷിപ്പിക്കുന്നത്. ‘മൌണ്ഡര്‍ മിനിമം’ എന്ന അവസ്ഥയിലേക്ക് നീങ്ങിയാല്‍ ഭൂമിയുടെ അന്തരീക്ഷവും ഓസോണ്‍ പാളിയിലും വരെ വലിയ പരിവര്‍ത്തനങ്ങള്‍ക്ക് ഇടയാകും.ഇത് ഭൂമിയിലെ മിക്ക പ്രദേശങ്ങളെയും അതിശൈത്യത്തിന്റെ പിടിയിലമര്‍ത്തുമെന്നും ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു.

Loading...

Leave a Reply

Your email address will not be published.

More News