Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ലണ്ടന്‍ : മൊബൈല്‍ കമ്പനികള്‍ പോരാട്ടം തുടങ്ങി. രാജ്യത്ത് പുതുതായി ആരംഭിക്കുന്ന 4ജിയുടെ വരിക്കാരെ പിടിക്കാന്‍ മൊബൈല്‍ കമ്പനികളുടെ ശക്തമായ പോരാട്ടമാണ് നടക്കുന്നത്.സൂപ്പര്‍ ഹൈസ്പീഡ് ഇന്റര്‍നെറ്റായ 4ജി സേവനം ഒരു അധിക ചാര്‍ജുമില്ലാതെ നല്‍കുമെന്ന് ത്രീ നെറ്റ്‌വര്‍ക്ക് പ്രഖ്യാപിച്ചതോടെയാണ് മേഖലയിലെ പോരാട്ടത്തിന് തുടക്കമായത്. നിലവിലുള്ള 3ജി നെറ്റ്‌വര്‍ക്കിനുവേണ്ടി അടയ്ക്കുന്ന അതേനിരക്കില്‍ കമ്പനിയുടെ പുതിയ സേവനം 15 ലക്ഷത്തോളം വരിക്കാര്‍ക്ക് ലഭിക്കും. പ്രതിമാസം 15 പൗണ്ട് അടച്ചാല്‍ കോളുകളും ടെക്‌സ്റ്റുകളും അണ്‍ലിമിറ്റഡ് ഇന്റര്‍നെറ്റും അവര്‍ക്ക് ലഭിക്കും.ഇതോടെ കമ്പനിയുടെ പ്രതിയോഗികളായ ഇഇ, വോഡഫോണ്‍ ,ഒ2 പുതിയ ആകര്‍ഷക പദ്ധതികള്‍ പ്രഖ്യാപിക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. ആകര്‍ഷക പദ്ധതികള്‍ അവര്‍ ആസൂത്രണം ചെയ്തുകൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.
നിലവിലുള്ളതിനെക്കാളും അഞ്ചിരട്ടി വേഗത്തില്‍ വെബ്ബില്‍ സര്‍ഫ് ചെയ്യാന്‍ അനുവദിക്കുന്നതാണ് 4ജി സംവിധാനം. സ്മാര്‍ട്ട്‌ഫോണുകള്‍ , ടാബ്‌ലറ്റുകള്‍ , ലാപ്‌ടോപ്പുകള്‍ എന്നിവയ്ക്ക് ഇതുകൊണ്ടുള്ള പ്രയോജനം ലഭിക്കും. ഉപയോക്താക്കള്‍ക്ക് ഒരു പാട്ട് ഡൗണ്‍ലോഡ് ചെയ്യാന്‍ ഇതില്‍ വെറും നാല് സെക്കന്റ് മതിയാകും.ഇന്റര്‍നെറ്റില്‍നിന്ന് സിനിമകളും വീഡിയോകളും കാണാനാകും. ത്രീ നെറ്റ്‌വര്‍ക്കിന്റെ ഓഫര്‍ ഡിസംബറില്‍ ആരംഭിക്കും.
Leave a Reply