Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
അസൂയ, കുശുമ്പ്. ഇതൊന്നും മനുഷ്യര്‍ക്ക് മാത്രം പറഞ്ഞിട്ടുള്ള കാര്യമല്ല…മൃഗങ്ങളിലുമുണ്ടെന്നാണ് ഈ വീഡിയോ കാണിച്ച് തരുന്നത്.നല്ല മധുരമുള്ള ചക്കപ്പഴം ആസ്വദിച്ച് കഴിക്കുന്ന മലയണ്ണാനെ പറഞ്ഞുവിടാന്‍ പഠിച്ച പണി പതിനെട്ടും നോക്കുകയാണ് ഒരു കുരങ്ങന്‍. ആദ്യം പതുക്കെ ഒന്ന് തോണ്ടി നോക്കിയെങ്കിലും അണ്ണാന് അറിഞ്ഞ ഭാവമില്ല.ഇതോടെ ഹാലിളകിയ കുരങ്ങച്ചാര്‍ അല്‍പ്പം ശക്തിയായിത്തന്നെ അണ്ണാനെ ഉപദ്രവിക്കാന്‍ തുടങ്ങി.എന്നിട്ടും ചക്ക തീറ്റയില്‍ നിന്നും പിന്മാറാന്‍ അണ്ണാന്‍ കൂട്ടാക്കിയില്ല. അണ്ണാന്‍ പിന്മാറില്ലെന്ന് കണ്ട കുരങ്ങന്‍ പിന്നീട് ചക്കയ്ക്ക് മുകളില്‍ കയറി നിന്നായി മാന്തലും തള്ളലും.അണ്ണാന്‍ ചക്ക തീറ്റ കുറച്ചുകൂടെ വേഗത്തിലാക്കി എന്നു മാത്രമല്ല കുരങ്ങനെയൊന്ന് ശ്രദ്ധിച്ചതുപോലുമില്ല.കുരങ്ങനാകട്ടെ വെറുതെ വായില്‍ വെള്ളം നിറച്ച് നോക്കി നില്‍ക്കേണ്ടിയും വന്നു.ഷാജി മായ എന്നയാളുടെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന ഉഗ്രന്‍ വീഡിയോയിലാണ് കുരങ്ങന്‍രെ അസൂയയും കുശമ്പും മനോഹരമായി ചിത്രീകരിച്ചിരിക്കുന്നത്.ആഗസ്റ്റ് 20 ന് അപ്ലോഡ് ചെയ്തിരിക്കുന്ന വീഡിയോ ഒരു മില്യണ്‍ ആള്‍ക്കാരാണ് ഇതുവരെ കണ്ടത്.
–
–
Leave a Reply