Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഏതൊരു പുരുഷന്റെയും വിജയത്തിന് പിന്നില്‍ ഒരു സ്ത്രീ ഉണ്ടായിരിക്കും. സ്ത്രീയ്ക്ക് പുരുഷനെന്ന പോലെ പുരുഷന് സ്ത്രീയുമെന്നത് പ്രകൃതി നിയമമാണ്. ഒരു പുരുഷൻറെ വിജയത്തിന് പിന്നിൽ മാത്രമല്ല,പരാജയത്തിന് പിന്നിലും ഒരു പെണ്ണുണ്ടാകും. നിങ്ങളുടെ ജീവിതത്തിൽ പ്രധാനപ്പെട്ട ഈ സ്ത്രീകളെ തീർച്ചയായും നിങ്ങൾ അറിഞ്ഞിരിക്കണം.
1.ഏതൊരു ആണിൻറെ ജീവിതത്തെയും ആദ്യം സ്വാധീനിക്കുന്ന സ്ത്രീ, ജന്മം നൽകി വളർത്തി വലുതാക്കിയ അമ്മ തന്നെയാണ്. ആണ്‍കുട്ടികൾക്ക് അമ്മമാരോടാണ് കൂടുതൽ അടുപ്പമെന്ന് പൊതുവേ പറയാറുണ്ട്. ഇത് ശരിയുമാണ്.
2.പുരുഷനെ ഏറ്റവും കൂടുതൽ സ്വാധീനിക്കുന്ന മറ്റൊരു വ്യക്തിയാണ് സ്കൂളിലെ ടീച്ചർ. ചെറിയ ആണ്‍കുട്ടികളായിരിക്കുമ്പോള്‍ തന്നെ അവരുടെ ജീവിതത്തിൽ ടീച്ചർ സ്വാധീനം ചെലുത്തുന്നുണ്ട്.
–

–
3.ഒരു ആണ്‍കുട്ടിയുടെ ജീവിതത്തിൽ സഹോദരിക്ക് ഏറെ പ്രാധാന്യമുണ്ട്. ഒരുമിച്ച് കളിച്ചു വളരുന്ന ഇവർ പല കാര്യങ്ങളിലും ആങ്ങളമാര്‍ക്ക് തിരിച്ചറിവുണ്ടാക്കിക്കൊടുക്കും. മിക്ക പുരുഷന്മാരും സഹോദരിമാരുടെ കാര്യത്തിൽ ഏറെ ഉത്തരവാദിത്വം ഉള്ളവരായിരിക്കും.
–

–
4.ഒരു പുരുഷൻറെ ജീവിതത്തിൽ കാമുകിക്ക് പ്രധാന സ്ഥാനമുണ്ട്. ആ പ്രണയം വിജയിച്ചിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും അവൻ ഇടയ്ക്കെപ്പോഴെങ്കിലും അവളെ കുറിച്ച് ഓർക്കുന്നതാണ്.
–

–
5.ഒരു പുരുഷൻറെ ജീവിതത്തിൽ കാര്യമായ മാറ്റങ്ങളുണ്ടാകുന്നത് വിവാഹത്തോടെയാണ്. വിവാഹത്തോടെ അവൻ കൂടുതൽ ഉത്തരവാദിത്വമുള്ളവനായി മാറുന്നു. പുരുഷൻറെ ജീവിതത്തിൽ ഒരു പ്രധാന സ്ഥാനമാണ് ഭാര്യയ്ക്കുള്ളത്.
–

–
6.ഭാര്യയുടെ അമ്മയ്ക്കും പുരുഷൻറെ ജീവിതത്തിൽ സ്വാധീനം ചെലുത്താൻ സാധിക്കും.
7.പല പുരുഷന്മാര്‍ക്കും അമ്മയോടുള്ള അടുപ്പം അമ്മൂമ്മയോടും ഉണ്ടാകും. ചിലർ ഇവരെ അമ്മയായി തന്നെയാണ് കാണുന്നത്. അവർ തിരിച്ചും മക്കളെ പോലെ വാത്സല്യത്തോടെയാണ് പേരക്കുട്ടിയോട് പെരുമാറുക.
–

–
8.ഒരു മകൾക്ക് പുരുഷൻറെ ജീവിതത്തിൽ പ്രധാന സ്ഥാനമുണ്ട്. പെണ്‍കുട്ടിയുടെ അച്ഛനാവുമ്പോൾ കൂടുതൽ ഉത്തരവാദിത്വബോധം ഉണ്ടാകും. പെണ്‍കുട്ടികൾക്കും അച്ഛൻമാരോടായിരിക്കും കൂടുതൽ അടുപ്പമുണ്ടാകുക.
–
Leave a Reply