Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
രാജ്‌കോട്ട് : ആണ്‍കുഞ്ഞിന് ജന്മം നല്‍കാന്‍ കഴിയാത്ത നിരാശയില്‍ സ്ത്രീ പെണ്‍ മക്കളെ കൊന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു.പുനിബെന്‍ റാബറി (40) എന്ന സ്ത്രീയാണ് തന്‍റെ മൂന്ന് പെണ്‍മക്കള്‍ക്കും തീയിട്ട ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇതില്‍ രണ്ട് പെണ്‍കുട്ടികള്‍ മരിച്ചു. കാജല്‍ (6), കാദ്വി( 4മാസം) എന്നി കുട്ടികളാണ് മരിച്ചത്. സ്ത്രീ ഗുരുതരാവസ്ഥയില്‍ ജുനാഗഡ് സിറ്റി ഹോസ്പിറ്റലില്‍ ചികിത്സയിലാണ്. മക്കളെ കൊല്ലാന്‍ സ്ത്രീ ശ്രമിയ്ക്കുന്നതിനിടെ ഒരു കുട്ടി ഓടി രക്ഷപ്പെട്ടു. നാല് പെണ്‍മക്കളാണ് സ്ത്രീയ്ക്ക് ഉള്ളത്. സംഭവം നടക്കുമ്പോള്‍ മൂന്ന് മക്കള്‍ മാത്രമേ ഇവരുടെ അടുത്ത് ഉണ്ടായിരുന്നുള്ളൂ. നാലമത്തെ പെണ്‍കുട്ടി പിതാവിനൊപ്പം ആയിരുന്നതിനാല്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു.
Leave a Reply