Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കാൻസർ രോഗിയെ പരിഹസിച്ച മകള്‍ക്ക് അമ്മ നല്‍കിയത് ഞെട്ടിക്കുന്ന ശിക്ഷ. ക്യാന്‍സര്‍ ബാധിച്ചു മുടി മുഴുവന്‍ കൊഴിഞ്ഞ പോയ സഹപാഠിയെ കളിയാക്കിയ മകളുടെ മുടി മുറിച്ച് കളയുന്ന അമ്മയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്.കീമോതെറാപ്പി ചെയ്തതിനാല്‍ മുടി കൊഴിഞ്ഞ കുട്ടിയെയാണ് ഈ അമ്മയുടെ മകള്‍ കളിയാക്കിയത്. അതിനാല്‍ത്തന്നെ മകളുടെ മുടി മുറിച്ചാണ് ആ അമ്മ ശിക്ഷ നല്കിയത്. മുടിയില്ലാത്തതിനാലാണല്ലോ മകള്‍ സഹപാഠിയെ കളിയാക്കിയത്. യുട്യൂബില്‍ പ്രത്യക്ഷപ്പെട്ട വീഡിയോയില്‍ അമ്മയുടെയും മകളുടെയും മുഖം വ്യക്തമല്ല. മുടി മുറിച്ചുനീക്കുന്നതിനിടയിലും അമ്മ മകളെ ഉപദേശിക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്.
–
–
പോര്‍ച്ചുഗീസ് ഭാഷയാണ് സംസാരിക്കുന്നതെങ്കിലും ഇത് ഏതു രാജ്യത്തുനിന്നു ചിത്രീകരിച്ചതാണെന്നോ എന്നു ചിത്രീകരിച്ചതാണെന്നോ വ്യക്തമല്ല. നിരവധി വിമര്‍ശങ്ങള്‍ ഈ അമ്മയുടെ പ്രവൃത്തിക്കെതിരേ ഉയര്‍ന്നെങ്കിലും അവരെ പിന്തുണച്ചും നിരവധി ആളുകള്‍ രംഗത്തെത്തി. രോഗം ആര്‍ക്കും വരാം, രോഗികളെ കളിയാക്കുന്നത് ശരിയല്ല എന്ന സന്ദേശം ഇവിടെ ഉയരുന്നുണ്ട്.
കഴിഞ്ഞ വര്‍ഷം എടുത്തതെന്ന കരുതപ്പെടുന്ന വീഡിയോ ഇപ്പോഴാണ് സമൂഹമാധ്യമത്തില്‍ പോസ്റ്റു ചെയ്യപ്പെട്ടത്. അതിനിടെ ഓണ്‍ലൈനില്‍ നഗ്‌നഫോട്ടോകള്‍ പോസ്റ്റു ചെയ്ത മകളോട് അമ്മ ദേഷ്യം തീര്‍ത്തതിന്റെ ദൃശ്യങ്ങളാണ് അതെന്നും വാദമുയര്‍ന്നിട്ടുണ്ട്.
Leave a Reply