Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരനായ മുകേഷ് അംബാനിയുടെ മകൾ ഇഷാ അംബാനി അമേരിക്കൻ കമ്പനിയിലെ ജീവനക്കാരിയായതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.യേല്‍ സര്‍വകലാശാലയില്‍ നിന്നും മനശാസ്ത്രത്തില്‍ ബിരുദം നേടിയ ഇഷ അന്താരാഷ്ട്ര കണ്‍സള്‍ട്ടിംഗ് കമ്പനിയായ മക്കിന്‍സെയിലാണ് കണ്‍സള്‍ട്ടന്റായി ജോലിയില്‍ പ്രവേശിച്ചിരിക്കുന്നത്. ഇഷയുടെ സഹോദരൻ ആകാശ് അംബാനി ഇപ്പോൾ കുടുംബ ബിസിനസ്സിൽ ഒരു ഭാഗമാണ്.കഴിഞ്ഞ വര്‍ഷം മുംബൈയില്‍ നടന്ന റിലയന്‍സിന്റെ ആനുവല്‍ ജനറല്‍ മീറ്റിംഗില്‍ ഇഷ പങ്കെടുത്തിരുന്നു.കൂടാതെ റിലയന്‍സിലേക്കുള്ള ചുവട് വെയ്പിന് മുന്നോടിയായി പരിശീലനം നേടാനായാണ് ഇഷ അമേരിക്കൻ കമ്പനിയിൽ ജീവനക്കാരിയായതെന്നാണ് ബിസിനസ്സ് വിദഗ്ദർ പറയുന്നത്.
Leave a Reply