Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 7:51 pm

Menu

Published on October 3, 2015 at 1:07 pm

ഈ സ്ത്രീ 30 വര്‍ഷത്തോളം ഫ്ളവര്‍വേസായി ഉപയോഗിച്ചത് ബോംബ്‌ …!

mum-discovers-the-vase-shes-used-for-30-years-is-an-unexploded-bomb

കാതറിന്‍ റോളിന്‍സ് ഒരു സ്കൂളിലെ കരിയര്‍ അഡ്വൈസറാണ്.തന്റെ സ്കൂള്‍കാലം മുതല്‍ ഇവര്‍ സൂക്ഷിച്ചുപോരുന്ന ഒരു വസ്തുവുണ്ട്,മനോഹരമായ ഒരു ഫ്ളവര്‍വേസ്.

കഴിഞ്ഞദിവസമാണ് അവര്‍ ഒരു സത്യം തിരിച്ചറിഞ്ഞത്… ആ ഫ്ളവര്‍വേസ് ഒരു ബോംബാണ്.
ഈ കിടിലന്‍ ഫ്ലവര്‍വേസ് പൊട്ടാതെയിരിക്കുന്ന ബോംബാണെന്ന് തിരിച്ചറിഞ്ഞതും ഇവര്‍തന്നെയാണ്. അസുഖം കാരണം ജോലിക്ക് പോകാതെ വിശ്രമിക്കുമ്പോഴാണ് ഒന്നാംലോക മഹായുദ്ധത്തെക്കുറിച്ചുള്ള ഒരു ഡോക്യുമെന്ററി കണ്ടത്.

Feature-Image

പലയിടങ്ങളില്‍നിന്നും പൊട്ടാതെ കിടക്കുന്ന ഷെല്ലുകളും മറ്റും കണ്ടെത്തുന്ന ദൃശ്യങ്ങള്‍ ആ വീഡിയോയിലുണ്ടായിരുന്നു.ഇതോടെയാണ് ഒന്നാം ലോക മഹായുദ്ധത്തിൽ ഉപയോഗിച്ചിരുന്ന ബോംബാണ് താൻ ഇത്രയും കാലം ഫ്ളവര്‍വേസായി ഉപയോഗിച്ചത് എന്ന് അവർ തിരിച്ചറിയുന്നത്. ഇതോടെ പൊലീസിനെ അറിയിക്കുകയും ചെയ്തു.

Feature-Image-2

പൊലീസെത്തി ഷെല്ലിലെ അപകടകരമായവയെല്ലാം നീക്കം ചെയ്ത് തിരികെ നല്‍കി. 15വയസുള്ളപ്പോള്‍ സ്കൂളിലേക്ക് പോകുന്നവഴിയാണ് ഇവര്‍ ഷെല്‍ കണ്ടെത്തിയത്.രസകരമായിത്തോന്നിയപ്പോള്‍ ഈ വസ്തുവിന്റെ മുകള്‍ഭാഗം അഴിച്ചുമാറ്റി ഫ്ളവര്‍വേസ് ആയി ഉപയോഗിക്കുകയായിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News