Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
2014 ഫിഫ ലോകകപ്പിലെ ആദ്യ ഗോള്‍ ബ്രസീലിന്റെ മഴ്യ്സലോ നേടുമെന്നും അത് ഒരു സെല്‍ഫ് ഗോള്‍ ആയിരിക്കുമെന്നും 22 കാരനായ ഒരു യുവാവ് കളിയുടെ ഒരു മണിക്കൂർ മുമ്പ് പ്രവചിച്ചിരുന്നു.കളി അവസാനിച്ചപ്പോൾ യുവാവ് നടത്തിയ പ്രവചനം സത്യമാവുകയും ചെയ്തു.മുംബൈയിലെ ഒരു സ്വകാര്യ കമ്പനി ജീവനക്കാരനായ ജോണ്‍ റാഫേലാണ് തൻറെ മനസ്സിൽ തോന്നിയ കാര്യം ട്വിറ്ററിലൂടെ അറിയിച്ചിരുന്നത്.ജോണ്‍ നടത്തിയ പോലെ ഇത്രയും കൃത്യമായി ആര് എങ്ങനെ എപ്പോൾ ഗോള്‍ നേടും എന്ന് ഇത് വരെ ആരും പ്രവചിച്ചിട്ടില്ല.കഴിഞ്ഞ ലോകകപ്പുകളിൽ പ്രവചനം നടത്തിയിരുന്ന പോൾ എന്ന നീരാളി പോലും ഇത്ര കൃത്യമായൊരു പ്രവചനം നടത്തിയിട്ടില്ല.വളരെ കുറച്ചു പേർ മാത്രം ഫോളോ ചെയ്തിരുന്ന ജോണിൻറെ ട്വിറ്ററിൽ ആദ്യ മത്സരത്തിലെ പ്രവചനം സത്യമായത്തോടെ ഇപ്പോൾ ലോക ഫുട്ബോൾ പ്രേമികളായ നിരവധി പേർ ജോണിനെ ഫോളോ ചെയ്തു വരികയാണ്.
Leave a Reply