Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 13, 2026 2:36 pm

Menu

Published on May 22, 2017 at 5:06 pm

ചരിത്രത്തിന്റെ ഭാഗമായ അത്യപൂര്‍വ്വ ചിത്രങ്ങള്‍

must-see-rare-historical-photographs

ഫോട്ടോഗ്രഫിയുടെ കണ്ടുപിടുത്തത്തോടെയാണ് നമുക്ക് പല ദൃശ്യങ്ങളും എന്നും ഓര്‍ത്തുവെയ്ക്കാവുന്ന തരത്തില്‍ സൂക്ഷിക്കാന്‍ സാധിച്ചത്. പഴമ വിളിച്ചോതുന്ന ചിത്രങ്ങള്‍ കാണാന്‍ പലര്‍ക്കും ഇഷ്ടമാണ്. ഇത്തരത്തില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പു പകര്‍ത്തിയ ചരിത്രത്തിലിടം പിടിച്ച ചിത്രങ്ങള്‍ കാണാം.

1965 ല്‍ വിയറ്റ്‌നാമില്‍ കണ്ട ഒരു അജ്ഞാത സൈനികന്‍

മെഡിക്കല്‍ തെറാപ്പിയുടെ ഭാഗമായി പക്ഷിമൃഗാധികളെ ഉപയോഗിച്ചിരുന്ന കാലം. 1956ലെ ചിത്രം.

തന്റെ ലബോറട്ടറിയില്‍ വിഖ്യാതമായ ട്രാന്‍സ്മിറ്ററിനു പിന്നിലിരിക്കുന്ന നിക്കോളാസ് ടെസ്ല.

1967ല്‍ സ്വീഡനില്‍ ഇടതുവശത്തുകൂടിയുള്ള ഡ്രൈവിങ് രീതി മാറ്റി വലതു വശത്തേക്കാക്കിയതിനു ശേഷമുള്ള ആദ്യ പകലിലെ കാഴ്ച.

1967ല്‍ ബോസ്റ്റണ്‍ മാരത്തിണിനിടെ കാതറിന്‍ സ്വിറ്റ്‌സറെ തടയാന്‍ ശ്രമിക്കുന്ന മാരത്തണ്‍ സംഘാടകര്‍. എങ്കിലും ഈ മാരത്തണ്‍ പൂര്‍ത്തിയാക്കിയ ആദ്യ സ്ത്രീയും കാതറിനായിരുന്നു.

1945 ആഗസ്റ്റ് 14ന് ടൈംസ് സ്‌ക്വയറില്‍ വെച്ച് നാവികന്‍ ഒരു നഴ്‌സിനെ ചുംബിക്കുന്ന ചരിത്ര പ്രസിദ്ധമായ ചിത്രം.

രണ്ടാം ലോകമഹായുദ്ധത്തിനിടെ പുത്തന്‍ ഷൂ ലഭിച്ച ശേഷമുള്ള ഒരു ഓസ്‌ട്രേലിയന്‍ കുട്ടിയുടെ സന്തോഷം.

ബ്രൂക്ക്‌ലിന്‍ ബ്രിഡ്ജിലെ പെയിന്റര്‍മാരുടെ ചിത്രം 1914ല്‍ പകര്‍ത്തിയത്.

1969ല്‍ ന്യൂയോര്‍ക്കില്‍ നടന്ന ആദ്യ വുഡ്‌സ്‌റ്റോക്ക് മ്യൂസിക്ക് ഫെസ്റ്റിവല്‍ കാണാനെത്തിയ വന്‍ ജനാവലി.

1961ല്‍ ഡിസ്‌നി ജീവനക്കാരുടെ കഫെറ്റേരിയയില്‍ നിന്നെടുത്ത ചിത്രം.

കുഞ്ഞുങ്ങളെ വില്‍ക്കാന്‍ വെച്ച ഒരമ്മ നാണക്കേടുകൊണ്ട് മുഖം പൊത്തുന്ന ചിത്രം. 1948ല്‍ ചിക്കാഗോയില്‍ നിന്ന് പകര്‍ത്തിയത്.

ലോങ് ഐലന്‍ഡിലെ നസ്സാവു പോയിന്റില്‍ ഇരിക്കുന്ന ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റെ ചിത്രം. 1939ല്‍ പകര്‍ത്തിയത്.

ഇന്നും ചുരുളഴിയാത്ത രഹസ്യമായി തുടരുന്നു ഈജിപ്ത്തിലെ തുത്തന്‍ഖാമന്റെ ശവകുടീരത്തിലെ മുറിയാത്ത സീല്‍. 3245 വര്‍ഷത്തോളം ആരും ഇത് തൊട്ടിട്ടില്ല, 1922ല്‍ പകര്‍ത്തിയ ചിത്രം.

വെള്ളത്തിനു മുകളിലെ ടൈറ്റാനിക്കിന്റേതായി പകര്‍ത്തിയതെന്ന് വിശ്വസിക്കപ്പെടുന്ന അവസാന ചിത്രം. 1912 ല്‍ പകര്‍ത്തിയത്.

വീടിന് കാവല്‍ നില്‍ക്കുന്ന 106 വയസുള്ള അര്‍മേനിയന്‍ സ്ത്രീ. 1990ലെ ചിത്രം.

1932ല്‍ ഈഫല്‍ ടവറിന് പെയിന്റടിക്കുന്ന ചിത്രം.

ഒരു കാത്തലിക്ക് സ്ത്രീയുടേയും സഭയ്‌ക്കെതിരെ പ്രതിഷേധ സ്വരമുയര്‍ത്തിയ അവരുടെ ഭര്‍ത്താവിന്റേയും കല്ലറ മതില്‍ കെട്ടി തിരിച്ച നിലയില്‍. 1888ല്‍ ഹോളണ്ടില്‍ നിന്നുള്ള കാഴ്ച.

ബാത്തിങ് സ്യൂട്ടുകളുടെ അളവെടുക്കുന്നയാള്‍. 1920ല്‍ പകര്‍ത്തിയ ചിത്രം. ബാത്തിങ് സ്യൂട്ടുകളുടെ നീളം കുറഞ്ഞു പോയാല്‍ സ്ത്രീകളില്‍ നിന്നും പിഴ ഈടാക്കിയിരുന്ന കാലമായിരുന്നു അത്.

1896ലെ ആദ്യ മോഡേണ്‍ ഒളിംപിക്‌സ് മാരത്തണില്‍ പങ്കെടുത്തുന്ന മൂന്നു പേര്‍.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News