Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 24, 2026 9:43 am

Menu

Published on April 18, 2017 at 2:14 pm

ശരീരത്തില്‍ അഞ്ച് കാലുകളുമായി ഒരു പശു; ഒന്ന് പിറക്കാതെ പോയ ഇരട്ടയുടേത്

mutant-cow-born-five-legs

നാലു കാലുകള്‍ക്കൊപ്പം മുതുകില്‍ മറ്റൊരു കാലുമായി ചൈനയില്‍ ഒരു പശു. തെക്കു പടിഞ്ഞാറന്‍ ചൈനയിലെ ഗൈസു പ്രദേശത്താണ് ഈ വിചിത്ര പശു ജനിച്ചത്.

ജനിച്ചു വീണ പശുക്കുട്ടിയുടെ മുതുകില്‍ അധികമായി ഒരു കാല്‍ ശ്രദ്ധയില്‍പ്പെട്ടതോടെ ഇവിടേക്ക് ആളുകളുടെ ഒഴുക്കായിരുന്നു.

എന്നാല്‍ ആരും തന്നെ ഇതിനെ വാങ്ങാനോ അടുത്തേക്ക് പോകാനോ തയ്യാറായില്ല. പശുക്കിടാവിന്റെ അധികമുള്ള ഒരു കാല്‍ പിശാചിന്റെ ലക്ഷണമാണെന്നായിരുന്നു ഗ്രാമ വാസികളുടെ വിലയിരുത്തല്‍.

എന്നാല്‍ ചെന്‍ മിന്‍ഗ്വോ എന്ന കര്‍ഷകന് അങ്ങനെ തോന്നിയില്ല. അദ്ദേഹം സന്തോഷത്തോടെ പശുക്കുട്ടിയെ ഏറ്റെടുത്ത് സംരക്ഷിക്കുകയായിരുന്നു.

എന്റെ സുഹൃത്തുക്കളെല്ലാം ഇത് വിചിത്ര ജീവിയാണെന്നും ഇതിനെ ഏറ്റെടുക്കേണ്ടെന്നു പറഞ്ഞ് വിലക്കിയിരുന്നുവെന്ന് ചെന്‍ പറഞ്ഞു. എന്നാല്‍ തനിക്ക് അങ്ങനെ തോന്നിയില്ല, പശുക്കുട്ടിയുടെ അപൂര്‍വ്വത കൊണ്ടു തന്നെയാണ് താന്‍ അതിനെ ഏറ്റെടുത്ത് വളര്‍ത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചെന്നിന്റെ ഫാമില്‍ മറ്റ് പശുക്കള്‍ക്കൊപ്പം ആരോഗ്യവാനായി കഴിയുകയാണ് ഈ പശു. അമ്മയുടെ ഗര്‍ഭപാത്രത്തില്‍വെച്ച് പിറക്കാതെപോയ ഇരട്ടയുടെ കാലാണ് ഈ പശുക്കിടാവില്‍ കൂടിച്ചേര്‍ന്നതെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഗര്‍ഭപാത്രത്തില്‍ വെച്ച് കുഞ്ഞുങ്ങള്‍ തമ്മില്‍ വേര്‍പെടുന്ന പ്രക്രിയ പൂര്‍ണമാവാത്തതു കാരണമാണ് ഇത്തരത്തില്‍ സംഭവിക്കുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News