Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 29, 2025 10:06 am

Menu

Published on October 26, 2017 at 5:40 pm

അര്‍ധരാത്രിയില്‍ വിഗ്രഹങ്ങള്‍ പരസ്പരം സംസാരിക്കുന്ന ക്ഷേത്രം

mysterious-bala-tripura-sundari-temple-bihar

ഇന്ത്യയിലൊട്ടാകെ നിരവധി ക്ഷേത്രങ്ങളാണ് ഉള്ളത്. ഓരോ ക്ഷേത്രങ്ങള്‍ക്കും വ്യത്യസ്തമായ വിശ്വാസങ്ങളും ആചാരങ്ങളുമാണ്. എന്നാല്‍ ചില വിശ്വാസങ്ങളുടെ പേരില്‍ നമ്മെ അതിശയിപ്പിക്കുന്ന ക്ഷേത്രങ്ങളുമുണ്ട് ഇക്കൂട്ടത്തില്‍.

അങ്ങനെയൊക്കെ സംഭവിക്കുമോ എന്നു സംശയിപ്പിക്കുന്ന വിധത്തിലുള്ള ചില ക്ഷേത്രങ്ങള്‍. അത്തരത്തിലുള്ള ക്ഷേത്രമാണ് ബീഹാറിലെ രാജരാജേശ്വരി ബാല ത്രിപുരസുന്ദരി ക്ഷേത്രം. ഏറെ പ്രത്യേകതയുള്ള ഒരു ക്ഷേത്രമാണിത്.

ഇവിടത്തെ ഏറ്റവും വലി പ്രത്യേകത രാത്രികാലങ്ങളില്‍ ഇവിടുത്തെ വിഗ്രഹങ്ങള്‍ പരസ്പരം സംസാരിക്കുമെന്നതാണ്. ബീഹാറിലെ ബക്സറിലാണ് രാജരാജേശ്വരി ബാല ത്രിപുരസുന്ദരി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

നാനൂറ് വര്‍ഷത്തിലധികം പഴക്കമുണ്ടെന്നു കരുതപ്പെടുന്ന ഈ ക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ രാത്രികാലങ്ങളില്‍ പരസ്പരം സംസാരിക്കുമെന്നാണ് പറയപ്പെടുന്നത്. ക്ഷേത്രത്തിലെ പൂജാരി പലതവണ ശ്രീകോവില്‍ നിന്നും ബാല ത്രിപുര സുന്ദരി സംസാരിക്കുന്നത് കേട്ടിട്ടുണ്ടത്രെ. അര്‍ധരാത്രിയിലാണ് സംസാരം കേള്‍ക്കാന്‍ കഴിയുന്നതെന്നാണ് ഇവര്‍ പറയുന്നത്. പലരും ഇതിനു പിന്നിലെ രഹസ്യം കണ്ടെത്താന്‍ ശ്രമിച്ചിട്ടും ഒന്നും നടന്നിട്ടില്ല.

ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠയായ ബാല ത്രിപുരസുന്ദരി സംസാരിക്കുന്നുണ്ടെന്ന കാരണത്താല്‍ വളരെ പെട്ടന്നാണ് ക്ഷേത്രം പ്രശസ്തിയിലേക്കുയര്‍ന്നത്.

ക്ഷേത്രത്തിലെ പൂജാരി മാത്രമല്ല, ഇവിടെയെത്തുന്ന ഭക്തരും ബാല ത്രിപുര സുന്ദരി സംസാരിക്കുന്നത് കേട്ടിട്ടുണ്ടെന്നാണ് അവകാശപ്പെടുന്നത്. ഇതിലെ യാഥാര്‍ത്ഥ്യം ഇതുവരെയും വെളിവായിട്ടില്ലെങ്കിലും ക്ഷേത്രത്തില്‍ നിരവധി ആളുകളാണ് ദിവസേന എത്തുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News