Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 4:49 pm

Menu

Published on October 28, 2015 at 4:57 pm

അജ്ഞാത വസ്തു ഭൂമിയിലേക്ക് പാഞ്ഞടുക്കുന്നു…..നവംബര്‍ 13ന്‌ പതനം;ഭീതിയോടെ ശാസ്ത്ര ലോകം

mysterious-ufo-dubbed-wtf-is-on-a-collision-course-with-earth

നമ്മെയെല്ലാം ഭീതിയിലാഴ്ത്തി അജ്ഞാത വസ്തു ഭൂമിയിലേക്ക് പാഞ്ഞടുക്കുന്നതായി   വാർത്ത. ഇതുവരെയും പൂര്‍ണമായും എന്തെന്ന്‌ കണ്ടെത്തിയിട്ടില്ലാത്ത ആ  ‘അജ്ഞാത’ വസ്തു നവംബര്‍ 13ന്‌ ഇന്ത്യന്‍ സമയം രാവിലെ ഭൂമിയില്‍ പതിക്കുമെന്നാണ്  ഗവേഷകർ മുന്നറിയിപ്പ് നൽകുന്നത്. അരിസോണ സര്‍വകലാശാലയിലെ കാറ്റലീന സ്‌കൈ സര്‍വേയിലെ ഗവേഷകരാണ്‌ ഈ കണ്ടെത്തലിന് പിറകിൽ.ഡബ്ല്യുടി1190എഫ്‌ എന്നാണ്‌ ഈ വസ്‌തുവിന്‌ ശാസ്‌ത്രലോകം നല്‍കിയിരിക്കുന്ന പേര്‌. ഭൂമിക്ക്‌ ചുറ്റും വര്‍ഷങ്ങളായി കറങ്ങിനടന്നിരുന്ന ഈ അജ്ഞാതനെ കണ്ടെത്തിയത്  2012ലാണ്‌.

ഒകേ്‌ടാബര്‍ ആദ്യവാരത്തിലാണ്‌ ഡബ്ല്യുടി1190എഫ്‌ എന്ന സ്‌പെയ്‌സ് ജങ്ക്‌ ഭൂമിയിലേക്കു തിരിച്ചിട്ടുണ്ടെന്ന കാര്യം ഗവേഷകര്‍ കണ്ടെത്തുന്നത്‌.ശ്രീലങ്കയുടെ തെക്കന്‍ തീരത്തു നിന്ന്‌ 40 മൈല്‍ മാറി ഇന്ത്യന്‍ മഹാസമുദ്രത്തിലാവും ഈ അജ്‌ഞാതന്‍ പതിക്കുക. വന്നുവീണു കഴിഞ്ഞ്‌ കടലില്‍നിന്ന്‌ വീണ്ടെടുക്കാന്‍ സാധിച്ചാല്‍ മാത്രമേ ഈ വസ്‌തുവിന്റെ പൂര്‍ണ രൂപംപോലും തിരിച്ചറിയാന്‍ സാധിക്കൂ.

രണ്ടു മീറ്റര്‍ നീളമുള്ള ഡബ്ല്യുടി1190എഫ്‌ കാഴ്‌ചയില്‍ വളഞ്ഞിട്ടും അകം പൊള്ളയായ രീതിയിലുമാണ്‌. അതിനാല്‍ത്തന്നെ റോക്കിന്റെ ഇന്ധന ടാങ്ക്‌ ആകാനാണ്‌ ഏറെ സാധ്യതയെന്നും ഗവേഷകര്‍ പറയുന്നു. ഭൂമിയില്‍ പതിക്കുന്നതിന്‌ മുമ്പ്‌ അന്തരീക്ഷവുമായി ഉരസിയുണ്ടാകുന്ന ഊര്‍ജത്തില്‍ ഡബ്ല്യുടി1190എഫിന്റെ നല്ലൊരുഭാഗം കത്തിനശിക്കാനിടയുണ്ട്‌. അതുകൊണ്ടുതന്നെ സമുദ്രത്തില്‍ പതിയുന്ന ഡബ്ല്യുടി1190എഫ്‌ കൂറ്റന്‍ തിരമാലകളോ വന്‍വിള്ളലുകളോ ഒന്നും ഭൂമിയില്‍ സൃഷ്‌ടിക്കില്ല. ബാഹ്യാകാശത്ത്‌ ഒട്ടേറെ യന്ത്രാവശിഷ്‌ടങ്ങളുണ്ടെങ്കിലും ഇത്‌ ആദ്യമായാണ്‌ ഒരുവസ്‌തു ഭൂമിയിലേക്ക്‌ സ്വയം തിരിച്ചെത്തുന്നത്‌.ഭൂമിയില്‍ പതിക്കുന്നത്‌ യന്ത്രഭാഗമാണെങ്കില്‍ വരുംദിവസങ്ങളില്‍ സമാന സംഭവങ്ങള്‍ ആവര്‍ത്തിക്കാനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയില്ലെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നൽകുന്നു. സംഭവമെന്തായാലും നമുക്ക് കാത്തിരുന്ന് കാണാം….

Loading...

Leave a Reply

Your email address will not be published.

More News