Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മനസിനും ശരീരത്തിനും ഒരു പോലെ ഫലപ്രദമാണ് യോഗ. മിക്കവാറും യോഗ ചെയ്യുന്ന എല്ലാവരും അതിന്റെ ഗുണങ്ങള്‍ നന്നായി അറിയുന്നവരാണ്. ഇതുപോലെ തന്നെ യോഗയില്‍ വ്യത്യസ്തത കൊണ്ടുവരാന്‍ ശ്രമിക്കുന്നവരുമുണ്ട്.
ഇക്കൂട്ടത്തിലാണ് ഓസ്‌ട്രേലിയയിലെ പെര്‍ത്ത് സ്വദേശി റോസി റീസിന്റെ യോഗ ക്ലാസ് ഉള്ളത്. കാരണം റോസി റീസിന്റെ ഈ യോഗാ ക്ലാസില്‍ പ്രവേശനം ലഭിക്കണമെങ്കില്‍ തുണിയുടുക്കാന്‍ പാടില്ല. പ്രവേശനം സ്ത്രീകള്‍ക്ക് മാത്രമാണെന്നതാണ് അടുത്ത പ്രത്യേകത. റോസിയുടെ നേക്കഡ് യോഗ ഇപ്പോള്‍ ഓസ്ട്രേലിയയില്‍ പുതിയ ട്രെന്‍ഡായി മാറിക്കൊണ്ടിരിക്കുകയാണ്.
തുണിയുടുക്കണമെന്ന് നിര്‍ബന്ധമുള്ളവര്‍ക്ക് റോസിയുടെ യോഗ ക്ലാസ്സില്‍ പ്രവേശനമില്ല. ഓസ്‌ട്രേലിയയുടെ പല ഭാഗത്തും റോസി റീസ് ഇത്തരത്തില്‍ യോഗാ ക്ലാസുകള്‍ നടത്തുന്നുണ്ട്. ഓരോ ക്ലാസിലും 30 സ്ത്രീകള്‍ക്കുവരെയാണ് പ്രവേശനം.
തീര്‍ത്തും അപരിചിതരായവര്‍ക്കൊപ്പം നഗ്‌നരായി നില്‍ക്കുമ്പോള്‍, നിങ്ങളുടെ മനസ് ധൈര്യം ആര്‍ജിക്കുമെന്നും അത് സമ്മര്‍ദവും മറ്റ് പിരിമുറുക്കങ്ങളും ഇല്ലാതാക്കുമെന്നുമാണ് ഇതിനെ കുറിച്ച് റോസി റീസ് പറയുന്നത്. സമ്മര്‍ദമകറ്റാനും നിങ്ങളെ ആത്മവിശ്വാസമുള്ളവരാക്കി മാറ്റാനും യോഗയ്ക്കാകും. നഗ്‌നരാണെങ്കില്‍ ഫലം ഇരട്ടിക്കുകയും ചെയ്യും, റോസി വ്യക്തമാക്കി.
തടിച്ചവരോ മെലിഞ്ഞവരോ ശരീരവലിപ്പം കൂടിയവരോ കുറഞ്ഞവരോ ആയിക്കോട്ടെ, നഗ്‌നരായി യോഗ ചെയ്യുന്നതോടെ, ശരീരത്തെക്കുറിച്ചുള്ള അപകര്‍ഷതകള്‍ ഇല്ലാതാകുമെന്നും റോസി ചൂണ്ടിക്കാട്ടുന്നു. നാലുമണിക്കൂറാണ് ഒരു ക്ലാസിന്റെ ദൈര്‍ഘ്യം. വസ്ത്രം ധരിച്ചെത്തിയശേഷം, റോസിയുടെ ആമുഖത്തിനുശേഷമാണ് വസ്ത്രങ്ങളുപേക്ഷിക്കുക. ഇതിനൊപ്പം റോസിയും സ്വയം നഗ്‌നയാകും.
എല്ലാ പ്രായത്തിലുള്ള സ്ത്രീകളും 30കാരിയായ റോസിയുടെ യോഗ ക്ലാസിലുണ്ട്. 60, 70 വയസ്സുള്ള സ്ത്രീകള്‍ നഗ്‌നരായി യോഗ ചെയ്യുമ്പോള്‍ അവരുടെ ശരീരത്തിനുവന്ന പ്രായം മറന്നുകൊണ്ട് ആത്മവിശ്വാസത്തിന്റെ ലോകത്തേയ്ക്ക് കടക്കുകയാണ് അവരെന്ന് റോസി പറയുന്നു.
91 ശതമാനം സ്ത്രീകളും സ്വന്തം ശരീരത്തെ വെറുക്കുന്നവരാണെന്നും അവര്‍ പറയുന്നു. മറ്റുള്ളവരുടെ സൗന്ദര്യം കാണുമ്പോള്‍, തന്നോടുതന്നെ വെറുപ്പുതോന്നുന്നവരാണ് അതിലധികവും. അത്തരക്കാര്‍ക്ക്, യഥാര്‍ഥ സ്ത്രീശരീരമെന്തെന്ന് അറിയാനുള്ള അവസരം കൂടിയാണിത്.
എന്തൊക്കെയാണ് സ്വന്തം ശരീരത്തിന്റെ മനോഹാരികളെന്ന് അവരെ മനസിലാക്കാനും നഗ്‌നയോഗ സഹായിക്കുമെന്ന് റോസി പറയുന്നു. പോണ്‍ സിനിമകളില്‍ക്കാണുന്നതല്ല സ്ത്രീ ശരീരമെന്ന് മനസിലാക്കാനും അവര്‍ക്കാകുന്നു.
സ്വന്തം ത്വക്കിന്റെ സംരക്ഷണത്തില്‍ത്തന്നെ ഓരോരുത്തരും സുരക്ഷിതരാണെന്ന ബോധവും അത് നല്‍കുന്നുണ്ട്. നഗ്‌നയോഗ നല്ല ഉറക്കം നല്‍കുമെന്നും ലൈംഗിക ജീവിതം കൂടുതല്‍ ആനന്ദകരമാക്കുമെന്നും അവര്‍ ഉറപ്പുനല്‍കുന്നു.
തന്റെ ക്ലാസ്സില്‍ പങ്കെടുക്കുന്നവര്‍ അവരുടെ ലൈംഗിക ജീവിതം മുന്‍പത്തേക്കാളും ആനന്ദകരമായി മാറുന്നുണ്ടെന്നും സാക്ഷ്യപ്പെടുത്തുന്നതായി റോസി പറയുന്നു. പ്രസവിച്ച സ്ത്രീകള്‍ക്കാണ് നഗ്‌നയോഗ കൂടുതല്‍ പ്രയോജനപ്പെടുന്നത്. പ്രസവത്തോടെ തന്റെ ശരീരത്തിന്റെ സൗന്ദര്യം നഷ്ടമായി എന്ന് കരുതുന്നവര്‍ക്ക് ഇത് കൂടുതല്‍ ആത്മവിശ്വാസം പകരുന്നു.
Leave a Reply