Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:46 am

Menu

Published on June 1, 2015 at 12:29 pm

“നൗറു “- തടിയന്‍മാര്‍ മാത്രമുള്ള ഒരു രാജ്യം…!

nauru-most-obese-country-in-the-world

ലോകത്തിലെ എല്ലാ രാജ്യങ്ങളിലും തടിയന്‍മാര്‍ ഉണ്ടെന്നുള്ളതായി നമുക്കറിയാം.എന്നാൽ   തടിയന്മാർ മാത്രമുള്ള ഒരു രാജ്യത്തെ കുറിച്ച്  ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ..?എന്നാല്‍ അങ്ങനെ ഒരു രാജ്യമുണ്ട്.ഒരു ദ്വീപിനോളം വലിപ്പമുള്ള നൗറു എന്ന രാജ്യത്താണ് തടിയന്മാർ മാത്രമായിട്ടുള്ളത്.ലോകാരോഗ്യസംഘടനയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ വിശേഷിപ്പിക്കുന്നത്. പതിനായിരത്തില്‍ താഴെ ജനസംഖ്യയുള്ള രാഷ്ട്രം.സുന്ദരമായ ദ്വീപും പാം മരങ്ങളും മനോഹരമായ ബീച്ചുകളുമുള്ള നാട്.

Most Obese Country In The World

 

ദക്ഷിണ പസഫിക്കിലെ ഈ രാജ്യത്തെ പറുദീസ എന്നാണ് പല ടൂറിസ്റ്റ് മാപ്പുകളിലും വിശേഷിപ്പിക്കുന്നത്. പക്ഷേ ഇവിടെയുള്ള ജനങ്ങളെ ഏറ്റവും അലട്ടുന്ന ഒരു പ്രശ്‌നമാണ് കൊഴുപ്പ്. ഇക്കാരണത്താലാണ് ഇവിടുത്തുകാര്‍ തടിയന്‍മാരായി മാറുന്നത് എന്നാണ് റിപ്പോര്‍ട്ട്.ഭക്ഷണക്രമം തന്നെയാണ് ഇവരുടെ പ്രധാനപ്രശ്‌നം.മുമ്പ് മത്സ്യവും, നാളികേരവും, ഫലമൂലാദികളും ധാരാളം കഴിച്ചിരുന്ന ജനത പെട്ടന്ന് ഇറക്കുമതി ഭക്ഷണത്തിലേക്ക് മാറുകയായിരുന്നു . ഈ പുതിയ ഭക്ഷണത്തിലാകട്ടെ മധുരവും കൊഴുപ്പും ധാരാളം നിറഞ്ഞിരുന്നു. ഇത് ഇവരെ പലതരം രോഗത്തിന് അടിമയാക്കി ഒപ്പം പൊണ്ണത്തടിയ്ക്കും കാരണമായി.

Most Obese Country In The World2

 

ഇപ്പോഴവരുടെ പ്രിയപ്പെട്ട ഭക്ഷണം എണ്ണയില്‍ സവിശേഷമായി വറുത്ത ചിക്കനും കോളയുമാണ്. ഇപ്പോള്‍ ഇവിടുത്തെ ബോഡി മാസ് ഇന്‍ഡെക്‌സ് (ബിഎംഐ) അതായത് ശരീരത്തിന്റെ തൂക്ക പൊക്ക അനുപാതം 3435 ആണ്. ഈ ഭക്ഷണത്തിന്റ ഫലമായി ആണുങ്ങളില്‍ 97 ശതമാനവും അമിതഭാരക്കാരോ അതുമായി ബന്ധപ്പെട്ട അസുഖബാധിതരോ ആണ്. സ്ത്രീകളില്‍ 93 ശതമാനവും അങ്ങനെ തന്നെ. 55നും65നും ഇടയില്‍ വയസുള്ളവരില്‍ 45 ശതമാനത്തിനും പ്രമേഹരോഗമുണ്ട്.  കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും തങ്ങളെ കൊഴുപ്പേറിയവര്‍ എന്ന് വിശേഷിപ്പിക്കുന്നത്. ദ്വീപിലുള്ളവര്‍ക്കിഷ്ടമില്ല. തങ്ങള്‍ പൊക്കംകുറഞ്ഞവരായതിനാലാണ് തടികൂടുതല്‍ തോന്നുന്നത് എന്നതാണ് ഇവിടുത്തുകാര്‍ നിരത്തുന്ന ന്യായം.

Most Obese Country In The World1

 

 

Loading...

Leave a Reply

Your email address will not be published.

More News