Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചെന്നൈ: നയൻസ് എന്തുചെയ്താലും ഇന്ന് അത് വാർത്തയാണ്. വിവാദങ്ങളും ഗോസ്സിപ്പുകളും വിട്ടുമാറാത്ത നയൻതാര ബിവറേജില്‍ നിന്ന് ബിയര്‍ വാങ്ങുന്ന രംഗങ്ങൾ ആണ് ഇപ്പോൾ ചർച്ചാ വിഷയം. യൂട്യൂബിലും ഫെയ്‌സ്ബുക്കിലും വാട്സ്ആപ്പിലുമായി പ്രചരിച്ച നയന്‍സ് ബിയര്‍ വാങ്ങുന്ന ദൃശ്യങ്ങള്‍ ധനുഷ് നിര്‍മ്മിക്കുന്ന തമിഴ് ചിത്രത്തിന് വേണ്ടി ചിത്രീകരിച്ച രംഗങ്ങളിലേതാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. എന്തു കണ്ടാലും അതിന്റെ സത്യാവസ്ഥ തിരിച്ചറിയുന്നതിനു മുൻപ് സോഷ്യൽ മീഡിയ വഴി ഷെയർ ചെയ്തവർ നാണം കെടുകയും ചെയ്യും.
നയന്‍ താരയുടെ പ്രവര്‍ത്തിക്കെതിരെ സദാചാരവാദികള്‍ കൊണ്ടുപിടിച്ച് ചര്‍ച്ച നടത്തുമ്പോഴാണ് തമിഴ് ചിത്രത്തിന് വേണ്ടി ചിത്രീകരിച്ച രംഗങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയതിന്റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നതെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരിക്കുന്നത്.
ധനുഷ് നിർമ്മാണം നിർവ്വഹിക്കുന്ന ‘നാനും റൗഡി താൻ’ എന്ന ചിത്രത്തിലെ നായിക കഥാപാത്രമായി അഭിനയിക്കുന്ന നയൻ താര ചിത്രത്തിൽ ചെന്നൈയിലെ ഒരു മദ്യഷോപ്പിൽ നിന്നും ബിയർ വാങ്ങുന്ന ചിത്രീകരണ രംഗമായിരുന്നു വെള്ളിയാഴ്ച യൂ ട്യൂബില്‍ പോസ്റ്റ് ചെയ്തത്.വിഗ്‌നേഷ് ശിവനാണ് സംവിധായകന്‍. വിജയ് സേതുപതിയാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
Leave a Reply