Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 13, 2026 3:20 pm

Menu

Published on November 3, 2016 at 12:43 pm

‘വഴിയോരത്ത് പച്ചക്കറി വില്‍ക്കുന്ന പെണ്‍കുട്ടി…’ നീലക്കണ്ണുള്ള പാക് ‘ചായ് വാല’ യ്ക്ക് ശേഷം സോഷ്യൽ മീഡിയ ഏറ്റെടുത്ത പുതിയ താരം…!!

nepals-beautiful-tarkariwali-girls-photos-gone-viral-on-social-media

നീലക്കണ്ണുള്ള പാക് ചായക്കടക്കാരന് പിന്നാലെ നവമാധ്യമങ്ങളുടെ മനംകവര്‍ന്ന് നേപ്പാളി സുന്ദരി.നേപ്പാളിലെ പച്ചക്കറിവില്‍പ്പനക്കാരിയാണ് യുവതി.ഗോര്‍ഖയ്ക്കും ചിത്വാനും ഇടയിലുള്ള പാലത്തിലൂടെ പച്ചക്കറി ചുമന്ന് പോകുന്ന യുവതിയുടെ ചിത്രം രൂപേന്ദ്ര മഹാജന്‍ എന്നയാളാണ് പകര്‍ത്തിയത്.  ഗൂര്‍ഖയ്ക്കും ചിറ്റ്വാനും ഇടയിലുള്ള തൂക്കുപാലത്തില്‍ നിന്നുമാണ് പെണ്‍കുട്ടിയുടെ ചിത്രം ഇദ്ധേഹത്തിന്റെ ക്യാമറ ഒപ്പിയെടുത്തത്. പച്ചക്കറി കുട്ട ചുമന്ന് വരുന്നതിന്റെയും, വഴിയോരത്ത് പച്ചക്കറി വില്‍ക്കുന്നതിന്റെയും ചിത്രങ്ങളാണ് ഇദ്ദേഹം പകര്‍ത്തിയത്.

തൊഴിലിന്റെ മഹത്വം തിരിച്ചറിയാന്‍ ഈ സുന്ദരിയുടെ ചിത്രം സഹായിച്ചു എന്ന് ചിത്രം കണ്ട ഒരാള്‍ ട്വിറ്ററില്‍ കുറിച്ചു. പെണ്‍കുട്ടിയുടെ സൗന്ദര്യം മാത്രമല്ല, അവളുടെ കഠിനാധ്വാനവും ഈ ചിത്രം വ്യക്തമാക്കുന്നു എന്നാണ് മറ്റൊരാള്‍ ട്വിറ്ററില്‍ എഴുതിയത്. പെണ്‍കുട്ടിയെ വിവാഹം ചെയ്യാനുള്ള ആഗ്രഹവും ചിലര്‍ ട്വിറ്ററില്‍ പങ്കുവച്ചു.
nepals-beautiful-tarkariwali

#Tarkariwali എന്ന ഹാഷ്ടാഗും വൈറലായി. യുവതിയെ കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ പരക്കം പായുകയാണ് നവമാദ്ധ്യമ യൂസര്‍മാര്‍. യുവതിയെക്കുറിച്ച്‌ കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ലെന്ന് നേപ്പാളി പോര്‍ട്ടല്‍ ഗുണ്ടൂരുക്പോസ്റ്റ് ഡോട്ട്കോം പറയുന്നു. യുവതിയുടെ സൗന്ദര്യത്തിലും നിഷ്കളങ്കമായ ചിരിയിലും മയങ്ങിയിരിക്കുകയാണ് ഓണ്‍ലൈന്‍ ലോകം.

The Pakistani chaiwala, who became an overnight Internet sensation, just landed a modelling deal!

കുറച്ചു ദിവസം മുമ്ബാണ് പാക് ചായക്കടക്കാരനായ അര്‍ഷാദ് ഖാന്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നത്. നീല ഷര്‍ട്ടിട്ട് ചായ തയ്യാറാക്കുന്ന ചിത്രമാണ് യുവാവിനെ ലോകപ്രശസ്തനാക്കിയത്. ഇസ്ലാമാബാദിലെ ഫോട്ടോഗ്രാഫറായ ജിയാ അലിയുടേതാണ് ചിത്രം. ഒക്ടോബര്‍ പതിനാലിന് ജിയാ തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തതോടെ ചിത്രം വൈറലായി. മോഡലിങ് രംഗത്ത് നിന്നും ക്ഷണം ലഭിച്ച അര്‍ഷാദിന് പരസ്യചിത്രത്തില്‍ അഭിനയിക്കാനുള്ള അവസരവും ലഭിച്ചു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News