Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 6:55 am

Menu

Published on December 15, 2016 at 3:38 pm

ഇഷ്ടദൈവത്തിന് നെസ്‌ലെ മഞ്ച് വഴിപാടായി സമര്‍പ്പിക്കുന്ന ഒരു ക്ഷേത്രം..!!

nestle-munch-is-the-offering-for-chemmoth-subhrahmany-temple

സാധാരണ പഴവും പൂവും ധാന്യങ്ങളുമൊക്കെയാണ് ക്ഷേത്രങ്ങളില്‍ നിവേദിക്കാറുള്ളത്.എന്നാല്‍ ചോക്ലേറ്റ് നിവേദിക്കുന്ന ഒരു ക്ഷേത്രത്തെക്കുറിച്ച് ആരെങ്കിലും കേട്ടിട്ടുണ്ടോ? അങ്ങനേയും ഒരു ക്ഷേത്രമുണ്ട്. ഒരു പാട് ദൂരെയൊന്നും അല്ല. നമ്മുടെ ആലപ്പുഴ ജില്ലയില്‍. ആലപ്പുഴയിലെ ചെമ്മോത്ത് സുബ്രഹ്മണ്യ ക്ഷേത്രത്തിലെ പ്രതിഷ്ഠയായ ബാലമുരുകന്റെ ഇഷ്ട ഭക്ഷണം മഞ്ച് ആണത്രെ. ഒരു മഞ്ച് വച്ച് പ്രാര്‍ത്ഥിച്ചാല്‍ മതി ബാലമരുകന്‍ സംപ്രീതനാകും. എത്ര വലിയ വിഷമവും മാറ്റിത്തരുമെന്നാണ്.

മഞ്ച് മിഠായിയുടെ അത്ര പഴക്കമില്ല എന്തായാലും ആലപ്പുഴയിലെ ഈ മഞ്ച് മുരുകന് . പഴയ അമ്പലം പുതുക്കിപ്പണിതിട്ട് ഏഴ് വര്‍ഷത്തോളം മാത്രമേ ആകുന്നുള്ളൂ. അതിനും ശേഷമാണ് ബാലമുരുകന്‍ മഞ്ച് മുരുകന്‍ ആയി മാറിയത്. അന്യ മതത്തില്‍ പെട്ട ഒരു കുട്ടി അമ്പലത്തില്‍ കയറുകയും തുടര്‍ന്ന് മാതാപിതാക്കള്‍ നന്നായി ശിക്ഷിക്കുകയും ചെയ്തു. ഇതോടെ കുട്ടിക്ക് മാനസികാസ്വാസ്ഥ്യവും അകാരണമായ ഭീതിയും തുടങ്ങി.

തുടര്‍ന്ന് കുട്ടിയുമായി അമ്പലത്തിലെത്തിയ മാതാപിതാക്കളോട് കുട്ടിക്ക് കുറച്ച് പണം നല്‍കി ഇഷ്ടമുള്ളത് വാങ്ങിക്കൊണ്ട് വന്ന് ക്ഷേത്ര നടയില്‍ വക്കാനാണത്രെ പൂജാരി ആവശ്യപ്പെട്ടത്. കുട്ടി കൊണ്ടുവന്ന് വച്ചതാകട്ടെ ഒരു മഞ്ചും. തിരിച്ച് വീട്ടിലെത്തിയ കുട്ടിയുടെ അസ്വസ്ഥതയും പേടിയും എല്ലാം പമ്പ കടന്നു എന്നാണ് കഥ. ഇതോടെ ബാലമുരുകന്റെ മഞ്ച് പ്രിയം നാട്ടില്‍ പാട്ടായി. പിന്നെ കുട്ടികളും മുതിര്‍ന്നവരും എല്ലാം മുരുകന് നേദിക്കാന്‍ മഞ്ചുമായി ക്ഷേത്രത്തില്‍ എത്തിത്തുടങ്ങി. പലരുടേയും പ്രാര്‍ത്ഥന ഫലിച്ചപ്പോള്‍ ക്ഷേത്രത്തില്‍ തിരക്കും കൂടി.മഞ്ച് ഉത്പാദിപ്പിക്കുന്ന നെസ്റ്റ്‌ലെ കമ്പനി ഇതു അറിഞ്ഞു കാണുമോ എന്ന് അറിയില്ല. എന്തായാലും ക്ഷേത്ര പരിസരത്തെ കടകളിലെല്ലാം മഞ്ച് കച്ചവടം പൊടിപൊടിക്കുകയാണ്.

Loading...

Leave a Reply

Your email address will not be published.

More News