Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 10:50 am

Menu

Published on August 9, 2014 at 1:04 pm

മൊബൈൽ ഫോണ്‍ ഒരിക്കലും 100% ചാർജ് ചെയ്യരുത് !

never-charge-mobile-100-percentage

മൊബൈൽ ഫോണുകൾ ചാർജ് ചെയ്യുമ്പോൾ സൂക്ഷിക്കുക. അവയൊരിക്കലും നൂറ് ശതമാനം ചാർജ് ചെയ്യാൻ പാടില്ല.  ടെക്നോളജി വിദഗ്ദനായ എറിക്ക് ലിമറെ ഉദ്ധരിച്ച് ഗസ്മോഡോ എന്ന ടെക് സൈറ്റാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. പലയാളുകളും ഫോണ്‍  ചാർജ് ചെയ്യാൻ വെച്ചാൽ മുഴുവൻ ചാർജ് ആയാലും അവ എടുത്തുവെക്കാൻ മറക്കാറുണ്ട്. ഇങ്ങനെ 100% ചാർജ് ചെയ്‌താൽ നിങ്ങളുടെ ഫോണിൻറെ ബാറ്ററി പെട്ടെന്ന് കേടാവാൻ സാദ്ധ്യത കൂടുതലാണ്. ഫോണ്‍  40 ശതമാനത്തിനും 80 ശതമാനത്തിനും ഇടയില്‍ ചാർജ് ചെയ്യുന്നതാണ് ഏറ്റവും ഉത്തമം. 50% ത്തിൽ താഴെ ചാർജ് ചെയ്യുന്നത് ഗുണകരമല്ല. മൊബൈൽ വാങ്ങുമ്പോൾ  72 ശതമാനം ചാര്‍ജ് ചെയ്യുന്നതുകൊണ്ട്  പ്രത്യേകിച്ച് ഒരു ഗുണവുമില്ല. ഇത് കൊണ്ട് പഴയ നിക്കല്‍ ബാറ്ററികളില്‍ മാത്രമാണ് പ്രയോജനമുണ്ടാവുക. പുതിയ  ഫോണ്‍ ബാറ്ററികള്‍ ലിത്തിയം അയണ്‍ ആയതിനാല്‍ ഇതുകൊണ്ട് ഒരു പ്രയോജനവുമില്ല.  

article-2352232-1A999F1A000005DC-933_306x510

മാസത്തിൽ ഒരു ദിവസം   ബാറ്ററിയുടെ ചാര്‍ജ് മുഴുവനായി ഒഴിവാക്കുകയും  പിന്നീട്  50 ശതമാനത്തിന് മുകളില്‍   വീണ്ടും ചാര്‍ജ് ചെയ്യുന്നത് വളരെ നല്ലതാണ്.ഫോണ്‍ കൂടുതൽ സമയം ചൂടായാൽ  ഫോണ്‍ ബാറ്ററി പെട്ടെന്ന് തന്നെ കേടാകും. എന്നാൽ  മിനിമം 15 ഡിഗ്രിക്കും മാക്സിമം 40-50 ഡിഗ്രിക്കും ഇടയിൽ ചൂടായിരിക്കുന്നത് ഗുണകരമായിരിക്കുമെന്ന്  എറിക്ക് ലിമറെ അറിയിച്ചു.

article-2352232-1A999393000005DC-768_634x203


Credit: DailyMailUK

Loading...

Leave a Reply

Your email address will not be published.

More News