Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:01 am

Menu

Published on May 10, 2017 at 12:45 pm

ഇത്തരം സാധനങ്ങൾ ഒരിക്കലും ദാനം ചെയ്യാൻ പാടില്ല

never-donate-these-5-items-to-anybody

പണ്ടുകാലത്ത് ബാക്കിവരുന്ന സാധനങ്ങൾ സാധുക്കൾക്ക് ദാനം ചെയ്യുന്ന ഒരു സംസ്കാരമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ഇന്ന് ചിലർ തങ്ങൾക്കു മാത്രമല്ല ആയിരം തലമുറയ്ക്കുള്ളതുകൂടി സമ്പാദിച്ചുകൂട്ടുന്നു. അതേസമയം എത്രയോ സാധുക്കൾ ഒരു നേരത്തെ ഭക്ഷണത്തിനുകൂടി വകയില്ലാതെ കഷ്ടപ്പെടുകയാണ്. ഇന്ന് പലരുടെയും ദാനം പേരിനുമാത്രമായിരിക്കുന്നു.ദാനം ചെയ്യുമ്പോൾ അതിൽ പല സാധനങ്ങളും നമ്മൾ ദാനം ചെയ്യാന്‍ പാടുള്ളതല്ല. കാരണം ദാനം ചെയ്യുന്നവയില്‍ പലതും നമുക്ക് നിര്‍ഭാഗ്യം കൊണ്ട് വരുന്നവയാണ്.



മൂർച്ചയേറിയ വസ്തുക്കൾ ഒരിക്കലും ദാനം ചെയ്യാൻ പാടില്ല. ഇവ ദാനം ചെയ്‌താൽ നമ്മുടെ പ്രിയപ്പെട്ടവർ നമ്മളോട് അകലാനും തർക്കങ്ങളുണ്ടാവാനും കാരണമാകും. കത്തി, കത്രിക, സൂചി തുടങ്ങിയവ ഉദാഹരണങ്ങളാണ്. മറ്റുള്ളവർക്ക് ചെരുപ്പ് ദാനം ചെയ്യുന്നതും ദാരിദ്ര്യത്തിന് കാരണമാകും. ഉപയോഗിച്ച ചെരുപ്പും പഴയ ചെരുപ്പും ഒരിക്കലും ദാനം ചെയ്യരുത്.



മോശമായ ഭക്ഷണം ഒരിക്കലും ദാനം ചെയ്യരുത്. ഇത് ദാരിദ്ര്യം കൊണ്ടുവരാൻ കാരണമാകും. മോശമായ ഭക്ഷണം കഴിച്ച് ദാനം സ്വീകരിച്ച ആള്‍ക്ക് വല്ലതും സംഭവിച്ചാല്‍ അതും നിങ്ങളുടെ മാത്രം ഉത്തരവാദിത്വമായിരിക്കും. പ്ലാസ്റ്റിക് വസ്തുക്കൾ ദാനം ചെയ്യുന്നതും നല്ലതല്ല. ഇവ കുടുംബത്തിൻറെ ഐശ്വര്യത്തെ ഇല്ലാത്തതാക്കും.



മറ്റുള്ളവരുടെ കയ്യിൽ നിന്നും ഒരിക്കലും ചൂൽ വാങ്ങാൻ പാടില്ല. ഇത് സാമ്പത്തിക നഷ്ടത്തിന് കാരണമാകുന്നു. ലക്ഷ്മീ ദേവിയുടെ ഇറങ്ങിപ്പോക്കിനും ചൂൽ കാരണമാകും. പൊട്ടിപോകാൻ സാധ്യതയുള്ള വസ്തുക്കൾ ദാനം ചെയ്യുന്നതും ദോഷകരമാണ്. ഇത്തരം വസ്തുക്കള്‍ ദാനം ചെയ്യുന്നത് നിങ്ങളുടെ ജോലിസംബന്ധമായ വളര്‍ച്ചയെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. സാമ്പത്തികമായ പല പ്രശ്നങ്ങളും ഇതിന് കാരണമാകുന്നു.

Loading...

Leave a Reply

Your email address will not be published.

More News