Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:32 am

Menu

Published on March 19, 2015 at 2:52 pm

പ്രസവ സമയത്ത് ഡോക്ടർ എത്തിയില്ല ;ഐഫോണിൻറെ സഹായത്തോടെ യുവതി പ്രസവിച്ചു

new-jersey-doctor-delivers-baby-on-facetime

ന്യൂജേഴ്‌സി: ഇനി പ്രസവ സമയത്ത് ഡോക്ടർ അടുത്തില്ലെങ്കിലും പേടിക്കേണ്ട. നിങ്ങളെ ഐഫോണ്‍ സഹായിക്കും. ഇക്കഴിഞ്ഞ തിങ്കളാഴ്ച ഇത്തരത്തിലൊരു പ്രസവം ന്യൂജേഴ്‌സിയിൽ നടന്നു. ന്യൂജേഴ്‌സിയിലെ ന്യൂവാക്ക്‌ സ്വദേശിനിയായ കെയെന്ന റിവെര എന്ന യുവതിക്കാണ്‌ പ്രസവ സമയത്ത്‌ ഐ ഫോണ്‍ തുണയായത്‌. പ്രസവ വേദന വന്നതിനെ തുടർന്ന് ആശുപത്രിയില്‍ എത്തിയെങ്കിലും അപ്പോൾ ഡോക്ടർ അവിടെ ഉണ്ടായിരുന്നില്ല. കിലോമീറ്ററുകള്‍ക്കപ്പുറത്തുള്ള മറ്റൊരാശുപത്രിയില്‍ നിന്ന് ഡോക്ടര്‍ എത്തുന്നത് വരെ കാത്തിരിക്കാന്‍ യുവതിയുടെ ആരോഗ്യസ്ഥിതി തയ്യാറായിരുന്നില്ല. ഒടുവിൽ വേറെ മാർഗ്ഗമൊന്നുമില്ലാതെ ഐ ഫോണിലെ ‘ഫെയ്‌സ്‌ടൈം’ എന്ന വീഡിയോ കോളിംഗ് ആപ്ലിക്കേഷന്‍ മുഖേന ഡോക്ടര്‍ ദാവെല്ല നിര്‍ദ്ദേശങ്ങള്‍ നല്‍കുകയായിരുന്നു. ഈ സമയം യുവതിയുടെ അടുത്ത് നേരത്തെ പ്രസവത്തിന് വാര്‍ഡില്‍ ജോലി ചെയ്ത് പരിചയമില്ലാത്ത ഒസ്‌വാദിയ ടോറസ് എന്ന നഴ്‌സിംഗ് അസിസ്റ്റന്റ് മാത്രമായിരുന്നു ഉണ്ടായിരുന്നത്.അവർ എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലായിരുന്നു.അവസാനം ഐ ഫോണിന്റെ സഹായത്തോടെ യുവതി പ്രസവിച്ചു. അമ്മയും കുഞ്ഞും ഇപ്പോൾ സുഖമായിരിക്കുകയാണ്.

Loading...

Leave a Reply

Your email address will not be published.

More News