Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നെപ്റ്റ്യൂണിനെ വലം വെക്കുന്ന പുതിയ ചന്ദ്രനെ കണ്ടെത്തിയെന്ന് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ. ഹബ്ള്‍ സ്പേസ് ടെലിസ്കോപ്പിലൂടെയാണ് പുതിയ ഉപഗ്രഹത്തെ കണ്ടെത്തിയത്. പുതിയ ചന്ദ്രന്‍ നെപ്റ്റ്യൂണില്‍ നിന്ന് ഏകദേശം12 മൈലില്‍ താഴെ മാത്രം ദൂരത്തിലാണ് പ്രദക്ഷിണം ചെയ്യുന്നത്. നെപ്റ്റ്യൂണ്‍ വ്യൂഹത്തില്‍ ഇതുവരെ കണ്ടെത്തിയ 13 ഉപഗ്രഹങ്ങളില്‍ ഏറ്റവും ചെറുതാണിത്. എസ്/2004 എന്ന് പേര് നല്‍കിയിരിക്കുന്ന ഉപഗ്രഹം ഓരോ 24 മണിക്കൂറിലും നെപ്റ്റ്യൂണിനെ വലംവെക്കുന്നു. നഗ്ന നേത്രങ്ങള്‍ കൊണ്ട് കാണാന്‍ കഴിയുന്നതില്‍ വെച്ചേറ്റവും ചെറിയ ഉപഗ്രഹത്തെക്കാള്‍ വളരെ ചെറുതും പ്രകാശം കുറഞ്ഞതുമാണ് പുതുതായി കണ്ടെത്തിയതെന്ന് നാസ പറഞ്ഞു.2004 മുതല്‍ 2005 വരെ ഹബ്ള്‍ പകര്‍ത്തിയ നെപ്റ്റ്യൂണിന്‍െറ 150 ഫോട്ടോകളുടെ ശേഖരത്തില്‍ നിന്നാണ് പ്രദക്ഷിണം വെക്കുന്ന വെളുത്ത ബിന്ദുവിനെ കണ്ടെത്തിയത്. ഇതില്‍ കൗതുകം തോന്നിയതിനെത്തുടര്‍ന്ന് ഷോവള്‍ട്ടര്‍ പ്രദക്ഷിണ വലയങ്ങള്‍ കൂടുതല്‍ പഠന വിധേയമാക്കുകയും 65,400 മൈലുകള്‍ക്കപ്പുറമുള്ള നെപ്റ്റ്യൂണ്‍ ഉപഗ്രഹങ്ങളായ ലാറിസക്കും പ്രോട്ടിയസിനും ഇടയില്‍ പുതിയ ഉപഗ്രഹത്തെ കണ്ടെത്തുകയുമായിരുന്നെന്ന് നാസ അറിയിച്ചു.
Leave a Reply