Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: രോഗം പരത്തുന്ന കൊതുകുകളെ തുരത്താനൊരു പുതിയ മാര്‍ഗം. കൊതുകിനെ പ്രജനനം നടത്താന്‍ പ്രേരിപ്പിക്കുകയാണ് ഈ കൊതുകു നിവാരണ പ്രവര്‍ത്തിന്റെ ആദ്യ ഘട്ടം. ഇതിനായി വീട്ടില്‍ത്തന്നെ സൗകര്യമൊരുക്കാം. ശുദ്ധജലം ഒരു പാത്രത്തില്‍ ശേഖരിച്ചാല്‍ ഡെങ്കിപ്പനി പരത്തുന്ന കൊതുകായ ഈഡിസിനെ വലയിലാക്കാം. മലിനജലത്തിലാണെങ്കില്‍ മന്ത് രോഗം പടര്‍ത്തുന്ന അനോഫിലിസ് കൊതുകുകളേയും കുടുക്കാം. പ്രജനനം നടത്തി മൂന്നു ദിവസത്തിനുള്ളില്‍ കൂത്താടി ഉണ്ടാകും. 14 ദിവസം വരെ കൂത്താടി വെള്ളത്തിലുണ്ടാകും. ഈ സമയത്ത് ഇതിനെ പൂര്‍ണമായി നശിപ്പിക്കാം. കൊതുകു നിവാരണ പ്രവര്‍ത്തനത്തില്‍ ഏറെ പരിചയമുള്ള മുന്‍ ഐഎസ്ആര്‍ഒ ഉദ്യോഗസ്ഥന്‍ ഇം.എം. ജോര്‍ജാണ് പുതിയ മാര്‍ഗം കണ്ടെത്തിയത്. ഇന്‍സ്റ്റ്യൂട്ട് ഓഫ് എന്‍ജിനീയേഴ്‌സ് ഹാളില്‍ നടന്ന സെമിനാറിലാണ് പുതിയ മാര്‍ഗം അവതരിപ്പിച്ചത്.
Leave a Reply