Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മിലാന്‍: ഇന്ന് ലോകത്തെമ്പാടും ഏറ്റവുമധികം പ്രചാരമുള്ള മെസഞ്ചര്‍ സര്‍വീസുകളിലൊന്നാണ് വാട്ട്‌സ്ആപ്പ്.എന്നാല്‍ റോമിംഗില്‍ യാത്ര ചെയ്യുമ്പോള്‍ വാട്ട്‌സ്ആപ്പ് ഉപയോഗിച്ചാല്‍ പൈസ തീരുമെന്ന കാര്യത്തിൽ നമ്മള്‍ അറിയുക പോലുമില്ല. അതിനു പരിഹാരവുമായെത്തിയിരിക്കുകയാണ് ഒരു ഇറ്റാലിയന്‍ കമ്പനി. വാട്ട്‌സ്ആപ്പിനു വേണ്ടി മാത്രമായി അവര്‍ ഒരു സിം കാര്‍ഡ് ഇറക്കുകയാണ് ചെയ്തിരിക്കുന്നത്. ഇതിന്റെ പേരും വാട്ട്‌സ്ആപ്പിനോടു സാമ്യമുള്ളതു തന്നെ വാട്ട്‌സ് സിം. വാട്ട്‌സ് ആപ്പിനു മാത്രമായി നിര്‍മ്മിക്കുന്ന സിം കാര്‍ഡില്‍ 10 യൂറോ(ഏകദേശം 700 രൂപ) വര്‍ഷത്തില്‍ റിചാര്‍ജ് ചെയ്യുന്നതിലൂടെ യാതൊരു മാനദണ്ഡങ്ങളുമില്ലാതെ വര്‍ഷം മുഴുവനും ലോകത്തെവിടെയും വാട്ട്‌സ് ആപ്പ് സൗജന്യമായി ഉപയോഗിക്കാമെന്നാണ് കമ്പനി പറയുന്നത്.150 രാജ്യങ്ങളിലെ 400 മൊബൈല്‍ സേവനദാതാക്കളെ ഉപയോഗിച്ച് വാട്ട്‌സ് ആപ്പിലൂടെ ബന്ധപ്പെടാന്‍ വാട്ട് സിമ്മിലൂടെ സാധ്യമാകുമെന്നും കമ്പനി അവകാശപ്പെടുന്നു . റോമിംങ് സമയത്തും ഇഷ്ടാനുസരണം അനായാസേന വാട്ട്‌സ് ആപ്പ് ഉപയോഗിക്കാമെന്നതാണ് വാട്ട്‌സിമ്മിന്റെ പ്രയോജനമെന്നും കമ്പനി വിശദികരിക്കുന്നു.ലോകത്തിന്റെ ഏതുഭാഗത്തുവച്ചും നിങ്ങള്‍ക്ക് വാട്ട് സിമ്മുപയോഗിച്ച് വാട്ട്‌സ് ആപ്പിലൂടെ ബന്ധപ്പെടാം. നില്‍ക്കുന്ന പ്രദേശത്തെ നല്ല കവറേജും സിഗ്നലും ലഭ്യമായ സേവനദാതാക്കളിലേക്ക് സിം കാര്‍ഡ് സ്വയം കണക്ടാവുകയും നമ്മുടെ ചലനത്തിന് മാറ്റം സംഭവിക്കുന്നതിനനുസരിച്ച് നിലവിലുള്ള സേവനദാതാക്കളെക്കാള്‍ കൂടുതല്‍ സിഗ്നല്‍ ലഭിക്കുന്ന മറ്റൊരു സേവനദാതാവുമായി വാട്ട് സിം കാര്‍ഡ് ബാഹ്യപ്രേരണകളൊന്നുമില്ലാതെ ബന്ധിക്കുകയും യാതൊരു തടസവുമില്ലാതെ വാട്ട്‌സ് ആപ്പ് പ്രവര്‍ത്തനം തുടരുകയും ചെയ്യും.
–
–
Leave a Reply