Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:22 am

Menu

Published on December 30, 2013 at 5:15 pm

തൊലിയിലെ കാന്‍സര്‍ കണ്ടുപിടിക്കാനും മൊബൈല്‍ ആപ്പ്

new-smartphone-app-detects-skin-cancer

കൊല്‍ക്കത്ത: ചര്‍മാര്‍ബുദത്തിന്റെയും അനുബന്ധ രോഗങ്ങളുടെയും പരിശോധന വേഗവും കൃത്യതയോടെയും നടത്താന്‍ ചികിത്സകരെ സഹായിക്കുന്ന പുതിയ മൊബൈല്‍ ഫോണ്‍ ആപ്ലിക്കേഷന്‍ വരുന്നു.’ക്ലിപ്ഒകാംഡെര്‍മ’ എന്നാണ് ഈ മൊബൈല്‍ ആപ്പിന്റെ പേര്. ഖൊരഖ്പൂര്‍ ഐ.ഐ.ടിയിലെ വിദ്യാര്‍ത്ഥികളാണ് പുതിയ മൊബൈല്‍ ആപ്പിന്റെ രൂപീകരണത്തിനു പിന്നില്‍. ഗവേഷകനായ ഡെബഡൂട്ട് ഷീറ്റിന്റെ നേതൃത്വത്തിലാണ് ആപ്പ് വികസിപ്പിച്ചെടുത്തത്.എല്ലാ സ്മാര്‍ട്ട്‌ഫോണുകളിലും ആപ്പ് ലഭ്യമാകും. ഈ ആപ്പ് ഏറ്റവും സഹായകമാകുക ആരോഗ്യരംഗത്ത് പരിശീലനം നടത്തുന്നവര്‍ക്കായിരിക്കുമെന്ന് ഷീറ്റ് പറയുന്നു. കയ്യില്‍ എടുത്ത് നടക്കാവുന്നതായതിനാല്‍ എല്ലാവര്‍ക്കും എവിടെ വെച്ചു വേണമെങ്കിലും അര്‍ബുധ പരിശോധന നടത്താനുള്ള സൗകര്യവുമുണ്ട്. മറ്റ് ചികിത്സകള്‍ പോലെയല്ല. സമയലാഭവവും ഇതിനുണ്ടെന്ന് അദ്ദേഹം പറയുന്നു.വിപണിയില്‍ ആപ്പ് അവതരിപ്പിക്കുവാനുള്ള ഒരുക്കത്തിലാണ് വിദ്യാര്‍ത്ഥികള്‍. ആപ്പിന് അനുമതിക്കായി കാത്തിരിക്കുകയാണ് അവര്‍.പരിശോധനാ സമയത്ത് തൊലിയിലെ ക്യാന്‍സര്‍ ഉള്ള ഭാഗത്തെ ചിത്രങ്ങള്‍ എടുക്കാനായി ഹാന്‍ഡ്‌സെറ്റിനൊപ്പം ചെറിയ ക്യാമറ പോലുള്ള ഉപകരണം ഘടിപ്പിച്ചിട്ടുണ്ടാകും. ഈ ഫോണ്‍ ക്യാമറ ചിത്രങ്ങള്‍ എടുക്കുകയും ഇത് പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്യുന്നു.അര്‍ബുദം കണ്ടെത്തുന്നതിനു മാത്രമല്ല, നിയന്ത്രിക്കുന്നതിനും ആപ്പ് സഹായിക്കും. അള്‍സര്‍, അര്‍ബുദം, സോറിയാസിസ് തുടങ്ങിയ ചര്‍മാനുബന്ധ രോഗങ്ങളുടെ പരിശോധനയ്ക്കും മേല്‍നോട്ടത്തിനും ആപ് സഹായിക്കും.ഔദ്യോഗികാംഗീകാരം ലഭിക്കുന്നതോടെ ആപ് വിപണിയില്‍ ലഭ്യമാകും. പരിശോധന കൂടുതല്‍ വേഗമാക്കാനും കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ രോഗികളെ പരിശോധനയ്ക്ക് വിധേയരാക്കാനും ആപ് സഹായിക്കും.

Loading...

Leave a Reply

Your email address will not be published.

More News