Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:07 am

Menu

Published on March 27, 2015 at 11:48 am

മൊബൈൽ ബില്ല് കുറയ്ക്കാനും ആപ്പ്..!

new-smarttalk-app-helps-cut-down-on-your-mobile-bill

മൊബൈൽ ബില്ല് കൂടുമെന്ന ഭീതിയിൽ  ഇനിയാരും  ഫോണ്‍ വിളിക്കാതിരിക്കേണ്ട.അതിന് പരിഹാരമുമായി എത്തിയിരിക്കുകയാണ് ബി.റ്റി. ഗ്രൂപ്പ്.മൊബൈൽ ബിൽ കൂടുന്നത് തടയാനായി സ്‌മാര്‍ട്‌ ടോക്ക്‌ ആപ്പ്‌  എന്ന പേരിൽ ഒരു ആപ്ലിക്കേഷൻ അവതരിപ്പിച്ചിരിക്കുകയാണ്.ഈ ആപ്ലിക്കേഷനിലേക്ക് കോളിംഗ്‌ പ്ലാന്‍ ബന്ധിപ്പിച്ചുകഴിഞ്ഞാല്‍ ഫോണ്‍ബില്ല് കുറയ്ക്കാൻ ഇത് സഹായിക്കുമെന്നാണ് കമ്പനി പറയുന്നത്. 800 നമ്പറുകളിലേക്ക്‌ ആപ്ലിക്കേഷന്‍ ഉപയോഗിച്ച്‌ കോളുകള്‍ ചെയ്യാം. വൈഫൈ നെറ്റ്‌ വര്‍ക്കോ, മൊബൈല്‍ ഡേറ്റയോ ഉപയോഗിച്ച്‌ സൗകര്യം ലഭ്യമാകും.ആന്‍ഡ്രോയിഡ്‌, ആപ്പിള്‍ സ്‌മാര്‍ട്‌ ഫോണുകളില്‍ ആപ്ലിക്കേഷന്റെ സേവനം ലഭ്യമാകുമെന്നാണ്   കമ്പനി റിപ്പോർട്ട് ചെയ്യുന്നത്. യു.കെയിലാണ്‌ ഇപ്പോള്‍ സ്‌മാര്‍ട്‌ ടോക്ക്‌ ആപ്പിന്റെ സേവനം ലഭ്യമാവുക. രാജ്യത്തും രാജ്യത്തിനു വെളിയിലേക്കും ആപ്പ്‌ ഉപയോഗിച്ച്‌ കുറഞ്ഞ ചിലവില്‍ ഫോണ്‍ കോള്‍ ചെയ്യാന്‍ സാധിക്കുമെന്നും ബി.റ്റി ഡോട്‌കോം റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

Loading...

Leave a Reply

Your email address will not be published.

More News