Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:41 am

Menu

Published on November 27, 2015 at 3:22 pm

വരുന്നൂ ലൈഫൈ…….ഇനി ഒരു സെക്കന്റിൽ 18 സിനിമകള്‍ വരെ ഡൌണ്‍ ലോഡ് ചെയ്യാം..!!

new-technology-lifi-to-offer-100-times-faster-speed-than-wifi

വൈഫൈയെ വെല്ലാൽ ലൈഫൈ വരുന്നു. ഒരു ജി.ബി.പി.എസ് വരെ വേഗത്തില്‍ ഡാറ്റ ഉപയോഗത്തിന് ലൈഫൈ സഹായിക്കും.ഇന്ന് പ്രചാരത്തിലുള്ള വൈഫൈയെ അപേക്ഷിച്ച് 100 മടങ്ങ് വേഗതയുള്ള ലൈഫൈ യാണ് അതിവേഗ ഡൗണ്‍ലോഡിന് സഹായിക്കുക.ലൈഫൈ ഉപയോഗിച്ച് സെക്കന്‍റിൽ 18 സിനിമകള്‍ വരെ ഡൗണ്‍ലോഡ് ചെയ്യാൻ കഴിയും. 2011ല്‍ എഡ്ബര്‍ഗ് സര്‍വ്വകലാശാലയിലെ ഹരാള്‍ഡ് ഹാസാണ് ലൈഫൈക്ക് രൂപം നല്‍കിയത്. ദൃശ്യമായ പ്രകാശത്തിലൂടെ ഡാറ്റ കൈമാറ്റം നടക്കുന്നുവെന്നതിനാല്‍ കൂടുതല്‍ സുരക്ഷ നല്‍കാനാകുമെന്നാണ് ലൈഫൈയെ ഏറ്റവും ആകര്‍ഷകമാക്കുന്ന ഘടകം.400 മുതല്‍ 800 ടെറാഹെര്‍ട്‌സിലുള്ള പ്രകാശമാണ് ഡാറ്റ കൈമാറ്റത്തിന് ഉപയോഗിക്കുന്നത്. ബൈനറി കോഡിലുള്ള ഡാറ്റയുടെ പരമാവധി കൈമാറ്റ വേഗത സെക്കന്‍ഡില്‍ ഒരു ജിബിയാണ്. എസ്‌റ്റോണിയയിലെ വ്യവസായ സ്ഥാപനങ്ങളിലും ഓഫീസുകളിലും പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിച്ച് വിജയം കണ്ടെങ്കിലും നിലവിലുള്ള ഉപകരണങ്ങളില്‍ തന്നെ ലൈഫൈ ഉപയോഗ്യമാക്കാനുള്ള വഴികള്‍ തേടുകയാണ് ഗവേഷകർ.

Loading...

Leave a Reply

Your email address will not be published.

More News