Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 6:52 am

Menu

Published on February 8, 2016 at 4:56 pm

വാട്സ് ആപ്പ് ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക് …!!

new-whatsapp-scam-tricks-users-into-opening-malware-sent-by-friends

വാട്സ് ആപ്പ് ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക് …!!നിങ്ങൾക്ക് ഭീഷണിയായി ഒരു മാൽവെയർ രംഗത്തെത്തിയിരിക്കുന്നു. സൈബർ സുരക്ഷ സ്ഥാപനമായ കസ്പെരസ്കി ലാബ് ആണ് പുതിയ ഭീഷണിയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നത്. നിങ്ങള്‍ക്ക് ഷോപ്പിങ്ങിലും മറ്റും ഇളവ് നല്‍കാം എന്ന പേരില്‍ ഒരു ലിങ്കുമായി സുഹൃത്തില്‍ നിന്നും ഒരു സന്ദേശം ലഭിക്കുന്നതാണ് ഇതിന്റെ ആദ്യഘട്ടം. ഈ ലിങ്ക് ക്ലിക്ക് ചെയ്താല്‍ അത് ഒരു ഫേക്ക് വെബ്‌സൈറ്റിലേക്ക് തുറക്കും. ഇതുവഴി മാല്‍വെയര്‍ നിങ്ങളുടെ സിസ്റ്റത്തെ ബാധിക്കുംകഴിഞ്ഞദിവസമാണ് വാട്ട്‌സ്ആപ്പ് നൂറുകോടി അംഗങ്ങള്‍ എന്ന നാഴികകല്ല് പിന്നിട്ടത്. അതിന് പിന്നാലെയാണ് പുതിയ വാര്‍ത്ത വരുന്നത്. മാല്‍വെയറിലേക്ക് നയിക്കുന്ന സന്ദേശം ഏത് ഭാഷയിലും വരാം എന്നാണ് കസ്‌പെരസ്‌കി ലാബ് പറയുന്നത്. അതിനാല്‍ തന്നെ ഈ മാല്‍വെയര്‍ ആക്രമണം ലോകത്തിന്റെ ഏതു ഭാഗത്തും നടക്കാം എന്ന് സൈബര്‍ സുരക്ഷ വൃത്തങ്ങള്‍ പറയുന്നു. എന്നാല്‍ യൂറോപ്പിലാണ് ഇന്റര്‍നെറ്റ് ഷോപ്പിംഗ് കൂടുതല്‍ നടക്കുന്നു എന്നതിനാല്‍ യൂറോപ്പാണ് കൂടുതല്‍ ഈ ആക്രമണത്തിന് വിധേയമാകുക. പക്ഷെ ഏഷ്യയിലും ഇന്ത്യയിലും വാട്ട്‌സ്ആപ്പ് ഉപയോക്താക്കള്‍ ശ്രദ്ധിക്കാന്‍ മുന്നറിയിപ്പുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News