Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:43 am

Menu

Published on September 30, 2016 at 12:51 pm

80 വയസുള്ള വൃദ്ധന്റെ രൂപത്തോടെ ഒരു കുഞ്ഞ്….

newborn-baby-who-looks-like-an-80-year-old-after-being-born-with-rare-ageing-condition

കാത്തിരിപ്പിനൊടുവിൽ പിറന്ന കുഞ്ഞിന്റെ രൂപം കണ്ട് മാതാപിതാക്കൾ ഞെട്ടി.കുഞ്ഞിന് വയസ്സ് പ്രായം തോന്നിക്കുന്ന വൃദ്ധന്റെ രൂപമാണ്.ചുക്കി ചുളിഞ്ഞ മുഖചർമ്മം,രോമങ്ങളോട് കൂടിയ പുറംഭാഗം,തുറിച്ച കണ്ണുകൾ…. ഒരു നവജാതശിശുവിന്റെ യാതൊരു ലക്ഷണവും ഈ  കുഞ്ഞിന് ഇല്ല.ബംഗ്ലാദേശില്‍ മഗുറലെ ജില്ലയിലെ ബുല്‍ബാരി ഗ്രാമത്തിലെ സ്വദേശികളായ പരുള്‍ പട്രോബിസൗജിത്ത് പട്രോ ദമ്പതികൾക്കാണ് ഇത്തരത്തിൽ ഒരു കുഞ്ഞ് പിറന്നിരിക്കുന്നത്.

newborn-baby

ഓസ്‌കാര്‍ നേടിയ ദി ക്യൂരിയസ് കേസ് ഒഫ് ബെഞ്ചമിന്‍ ബട്ടണ്‍ എന്ന വിഖ്യാത ഹോളിവുഡ് ചിത്രത്തിലെ കഥാപാത്രത്തെ പോലെ അപൂര്‍വ രോഗ മാണ് കുഞ്ഞിന്. ചെറുപ്പത്തില്‍ തന്നെ വാര്‍ദ്ധക്യത്തിന്റെ ലക്ഷണങ്ങള്‍ ബാധിക്കുന്ന അപൂര്‍വമായ ജനിതക രോഗമായമാണിത് .

new-born-baby

മറ്റുള്ളവരെക്കാള്‍ എട്ടുതവണ വേഗത്തില്‍ വാര്‍ദ്ധക്യ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങും ഈ കുഞ്ഞുങ്ങള്‍.കുട്ടിക്ക് ആവശ്യമായ ചികിത്സ നല്‍ക്കാന്‍ സാധാരണ കര്‍ഷകനായ പരുള്‍ പട്രോയ്ക്ക് സാധിക്കാത്തതിനാല്‍ ബന്ധുക്കള്‍ക്കും മറ്റും കൗതുകമായി മാറുകയാണ് ഈ കുഞ്ഞ്.എന്നാല്‍ രോഗബാധിതനാണെങ്കിലും മനസ്സിലെ വേദന ഉള്ളില്‍ ഒതുക്കി, ഇരു കൈയും നീട്ടിയാണ് കുടുംബം നവജാത ശിശുവിനെ സ്വീകരിച്ചത്.മിക്ക പ്രൊഗേറിയ രോഗികളും ചെറുപ്പത്തില്‍ തന്നെ മരിച്ച് പോകുകയാണ് പതിവ്. എന്നാല്‍, ഇവന്‍ ആരോഗ്യവാനായി വളരുമെന്നാണ് ഈ കുടുംബത്തിന്റെ പ്രതീക്ഷ.

newborn-baby

ഈ രോഗം ബാധിച്ച കുറെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതില്‍ ഒന്നാണ് ജാര്‍ഖണ്ഡിലെ റാഞ്ചിയിലെ കേശവ് കുമാര്‍, അഞ്ചലി കുമാരി എന്നീ സഹോദരങ്ങള്‍. ചെറുപ്പത്തില്‍ തന്നെ വൃദ്ധര്‍ക്ക് സമാനമായ ശരീര പ്രകൃതിയാണിവര്‍ക്കുള്ളത്. അഞ്ചലിക്ക് ഏഴുവയസ്സും സഹോദരന്‍ കോശവിന് ഒന്നരവയസ്സും. പക്ഷേ വാര്‍ദ്ധക്യത്തില്‍ അനുഭവിക്കുന്ന ശരീരാസ്വസ്ഥതകള്‍ അനുഭവിക്കുകയാണ് ഇരുവരും. ഡോക്ടര്‍മാരും കുട്ടികളുടെ ഈ രോഗാവസ്ഥയ്ക്കു മുമ്പില്‍ നിസഹായരാവുകയാണ്.

Loading...

Leave a Reply

Your email address will not be published.

More News