Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 14, 2025 5:02 pm

Menu

Published on September 2, 2015 at 1:31 pm

കറുത്ത മുഖവും വെളുത്ത ഉടലുമായി കുഞ്ഞ് പിറന്നു….കാളിയുടെ അവതാരമാണെന്ന് ഗ്രാമവാസികള്‍

newborn-evokes-surprise-with-dark-coloured-face-becomes-maa-kali-for-this-up-village

കാണ്‍പൂര്‍: വീണ്ടും ദൈവത്തിന്റെ അവതാരവുമായി കുട്ടി പിറന്നു. കറുത്ത മുഖവും വെളുത്ത ഉടലുമായിട്ടാണ് കുട്ടി ജനിച്ചത്. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് കറുത്ത മുഖവും വെളുത്ത ഉടലുമായി പെണ്‍കുട്ടി ജനിച്ചത്.ഈ കുട്ടി കാളി മായുടെ അവതാരമെന്നാണ്‌ ഗ്രാമവാസികള്‍ പറയുന്നത്‌.ജനിച്ച്‌ മണിക്കൂറുകള്‍ക്കകം കുട്ടി മരിച്ചു. സംസ്‌ഥാനത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും കുട്ടിയെ കാണുന്നതിനായും അനുഗ്രഹം വാങ്ങുന്നതിനായും ദിവസവും നിരവധി ആള്‍ക്കാരാണ്‌ ഗ്രാമത്തില്‍ എത്തുന്നതെന്ന് ഗ്രാമ തലവന്‍ പറയുന്നു.ബലരാംപൂരിലെ ആശുപത്രിയിലാണ് കുഞ്ഞ് ജനിച്ചത്.ചിലര്‍ കുട്ടിയുടെ മൃതദേഹത്തെ അത്ഭുതത്തോടെ നോക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തു. ചിലര്‍ മൃതദേഹത്തില്‍ പണം വിതറിയാണ് ഭക്തി പ്രകടിപ്പിച്ചത്.ഇതേസമയം, കുട്ടിയുടെ മൃതദേഹം ഗ്രാമത്തില്‍ സംസ്‌കരിക്കാന്‍ അനുവദിക്കില്ലെന്നു പറഞ്ഞ് ചിലര്‍ രംഗത്തെത്തിയിരുന്നു. കുട്ടി പിശാചിന്റെ അവതാരമാണെന്നായിരുന്നു ഇവരുടെ വാദം. എന്തായാലും അത്ഭുത ശിശുവിന്റെ ജനനവും മരണവും അമ്പരപ്പോടെയാണ് ജനങ്ങള്‍ സ്വാഗതം ചെയ്തത്. ഇതിനും മുന്‍പും ഇന്ത്യയിലെ ചില സംസ്ഥനങ്ങളില്‍ അത്ഭുത ശിശുക്കളുടെ ജനനം വാര്‍ത്തയായിരുന്നു

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News