Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:23 am

Menu

Published on November 21, 2016 at 4:05 pm

ഗൗണ്‍ കാറില്‍ക്കുടുങ്ങി…! ഒടുവില്‍ സംഭവിച്ചത്…

newly-married-woman-is-left-red-faced-and-angry-after-her-wedding-dress-gets-caught-on-her-car

മണിക്കൂറുകളും ദിവസങ്ങളും ചെലവഴിച്ചാണ് ഒരു വധു തന്റെ വിവാഹവസ്ത്രം തെരഞ്ഞെടുക്കുന്നത്. അങ്ങനെ തെരഞ്ഞെടുക്കുന്ന ഗൗണ്‍ വിവാഹദിനം തന്നെ കീറിപ്പോയാലോ?
ഈ വീഡിയോ കണ്ടു നോക്കൂ. റഷ്യയിലാണ് സംഭവം.
വിവാഹം കഴിഞ്ഞ ശേഷമുള്ള ഫോട്ടോഷൂട്ട്. നിര്‍ത്തിയിട്ടിരിക്കുന്ന വെഡ്ഡിംഗ് കാറിന് മുകളില്‍ ഗൗണിന്റെ വാലറ്റം. വളരെ റൊമാന്‍ഡിക് ആയി ഫോട്ടോകള്‍ക്ക് പോസ് ചെയ്യുകയാണ് വധൂവരന്മാര്‍. പിന്നീട് സംഭവിച്ചതെല്ലാം നാടകീയമായിരുന്നു.
പെട്ടെന്ന് നിര്‍ത്തിയിട്ടിരുന്ന കാര്‍ സ്റ്റാര്‍ട്ട് ആയി, പിന്നോട്ടെടുത്ത കാറിന്റെ ബോണറ്റില്‍ വധുവിന്റെ ഗൗണ്‍ കുടുങ്ങി. പാതി കീറിയ ഗൗണ്‍ കാറിനൊപ്പം..
എന്താണ് സംഭവിക്കുന്നതെന്നറിയാതെ ഇരുവരും പകച്ചുനിന്നു. കാറിന് പിന്നാലെയോടിയ വരന്‍ കീറിപ്പോയ ഗൗണിന്റെ പാതിയും കൈക്കലാക്കി നിന്നു. എന്നാല്‍ ദേഷ്യം വന്ന വധു കാര്‍ ഡ്രൈവറെ അടിക്കാന്‍ കയ്യോങ്ങുന്നത് വീഡിയോയില്‍ കാണാം. പക്ഷേ ഡ്രൈവര്‍ ഒന്നും സംഭവിക്കാത്ത പോലെ കാര്‍ ഓടിച്ചുപോയി. കീറിയ ഗൗണുമിട്ട് നില്‍ക്കുന്നതിന്റെ വിഷമം ആര്‍ക്കും അറിയേണ്ടല്ലോ.
ഇതെല്ലാം വീഡിയോയില്‍ പകര്‍ത്തുന്നത് കണ്ടതോടെ ദേഷ്യം കൂടാതിരിക്കുമോ? വീഡിയോഗ്രാഫര്‍ക്ക് നേരെ പാഞ്ഞടുത്ത് എന്തൊക്കെയോ പറയുന്നുണ്ട് വധു.
ഏതായാലും വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. നിര്‍ത്തിയിട്ടിരുന്ന കാര്‍ എന്തിനാണ് പെട്ടെന്ന് സ്റ്റാര്‍ട്ട് ചെയ്തതെന്ന് വ്യക്തമല്ല. ഇതെല്ലാം ആസൂത്രിതമായി ചെയ്തതാണെന്നും ആരോപണമുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News