Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 6:53 am

Menu

Published on February 9, 2016 at 4:18 pm

ഛിന്നഗ്രഹം വീണ്ടും ഭൂമിയിലേക്ക്…. ആശങ്കയോടെ ശാസ്ത്രലോകം

next-month-an-asteroid-will-pass-so-close-to-earth-we-might-see-it-in-the-sky

ഛിന്നഗ്രഹം വീണ്ടും ഭൂമിക്ക് അരികിലേക്ക് തിരിച്ചെത്തുന്നു.2013 TX68 എന്ന് ശാസ്ത്രലോകം പേരിട്ടിരിക്കുന ഛിന്നഗ്രഹം ആണ് രണ്ടു വര്‍ഷത്തിനു ശേഷം വീണ്ടും ഭൂമിക്ക് അടുത്തുകൂടി വരാന്‍ പോകുന്നത്. ഭൂമിയില്‍നിന്നും ഏതാണ്ട് 11,000 മൈല്‍ അകലത്തിലായിരിക്കും നൂറടി വ്യാസമുള്ള ഈ ഛിന്നഗ്രഹം സഞ്ചരിക്കുക.. ഭൂമിക്കടുത്തു വരാന്‍ സാധ്യതയുള്ള 12,992 വസ്തുക്കളെ നാസ ഇപ്പോള്‍ ട്രാക്ക് ചെയ്യുന്നുണ്ട്. അതില്‍, 1607 എണ്ണം ഭാവിയില്‍ നമുക്ക് കുഴപ്പങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുള്ളവയായി കരുതപ്പെടുന്നു. .മുൻപൊരു ഛിന്നഗ്രഹം റഷ്യയിലെ ചെല്യാബിൻസ്കിനു മുകളിൽ വച്ച് ഭൂമിയുടെ അന്തരീക്ഷം ഭേദിച്ച ചരിത്രമുണ്ട്,മൂന്നു വർഷം മുൻപ്. അതിന്റെ വ്യാസം 65 അടി മാത്രമായിരുന്നു. ഇപ്പോൾ വരുന്ന ഛിന്നഗ്രഹം അങ്ങനെ ചെയ്യാൻ സാധ്യതയില്ലെന്നാണ് ശാസ്ത്രലോകം കണക്ക് കൂട്ടുന്നത്. മാർച്ച് അഞ്ചാം തീയതിയാണ് 2013 TX68 ഭൂമിയുടെ അടുത്തുകൂടി സഞ്ചരിക്കുക അതുകഴിഞ്ഞാൽ അടുത്ത വരവ് 2017 സെപ്റ്റംബർ 28-ന് ആണ്. ഈ ഛിന്നഗ്രഹം ഭൂമിയിലുള്ളവർക്ക് എന്തെങ്കിലും ഭീഷണിയാക്കാൻ സാധ്യതയുണ്ടെങ്കിൽ, ഇപ്പോഴല്ല, അത് 2017-ൽ മാത്രം ആയിരിക്കുമെന്നും കരുതപ്പെടുന്നു.

Loading...

Leave a Reply

Your email address will not be published.

More News