Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:43 am

Menu

Published on August 6, 2014 at 4:09 pm

ബോകോ ഹറം തീവ്രവാദികളെന്ന് സംശയിക്കപ്പെടുന്നവരെ നൈജീരിയൻ സൈന്യം കഴുത്തറുത്ത് കൊന്ന് കുഴിച്ച് മൂടുന്ന ദൃശ്യങ്ങൾ പുറത്ത്

nigerian-soldiers-slit-boko-haram-suspects-throats

ബോകോ ഹറം തീവ്രവാദികളെന്ന് സംശയിക്കപ്പെടുന്നവരെ നൈജീരിയൻ സൈന്യം കഴുത്തറുത്ത് കൊന്ന ശേഷം കുഴിച്ച് മൂടുന്ന ദൃശ്യങ്ങൾ പുറത്ത്. മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇൻറർനാഷണലാണ് ഈ വീഡിയോ പുറത്ത് വിട്ടത്. മാർച്ച് 14 ന് ബോകോ ഹറം തീവ്രവാദികൾ ഗിവ ബാറക്സിലെ തടങ്കൽ കേന്ദ്രത്തിനു നേരെ നടത്തിയ ആക്രമണത്തിനു തൊട്ടു പിറകെയാണ് ഈ സംഭവം നടന്നത്. ഒരു ട്രക്കിൽ വന്ന ബോകോ ഹറം പ്രവർത്തകരെന്ന് സംശയിക്കപ്പെടുന്നവരെ യൂണിഫോമിട്ട സൈനീകർ വലിച്ചിഴച്ച് കൊണ്ട് വന്ന്, കുനിച്ച് നിർത്തി തല വെട്ടുകയും പിന്നീട് കുഴിയിലേക്ക് തള്ളുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് ഈ വീഡിയോയിലുള്ളത്. ഇതിലെ യൂണിഫോമിട്ടവരെല്ലാം യഥാർത്ഥ സൈനീകർ തന്നെയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഈ വർഷം നാലായിരത്തിലധികം പേർ ബോകോ ഹറം സംഘവും സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതായി ആംനസ്റ്റി കണക്കുകൾ സൂചിപ്പിക്കുന്നു. ഈ വീഡിയോയെകുറിച്ച് കൂടുതലായൊന്നും സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെങ്കിലും ബോകോ ഹറം ശക്തി കേന്ദ്രമായ ബോർണോയിലെ തങ്ങളുടെ വിവര കേന്ദ്രങ്ങളിൽ നിന്ന് ലഭിച്ചവയാണെന്ന് ആംനെസ്റ്റി അറിയിച്ചു.

Loading...

Leave a Reply

Your email address will not be published.

More News