Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 11:20 am

Menu

Published on January 10, 2015 at 11:40 am

നൈറ്റ് ഷിഫ്റ്റില്‍ ജോലിചെയ്യുന്ന സ്ത്രീകള്‍ക്ക് മാരക രോഗങ്ങള്‍ക്ക് സാധ്യതയെന്ന് പഠന റിപ്പോർട്ട്

night-shift-workers-face-some-of-the-greatest-health-risks

നൈറ്റ് ഷിഫ്റ്റില്‍ ജോലിചെയ്യുന്ന  സ്ത്രീകള്‍ക്ക് മാരക രോഗങ്ങള്‍ക്ക് സാധ്യതയെന്ന് പഠന റിപ്പോർട്ട്.ബോസ്റ്റണിലെ ഹാര്‍വാസ് മെഡിക്കല്‍ സ്‌ക്കൂളാണ് ഇത്തരമൊരു  ഞെട്ടിക്കുന്ന കണ്ടെത്തൽ നടത്തിയിരിക്കുന്നത്. രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ചു വരെയുള്ള സമയങ്ങളില്‍ ജോലി ചെയ്യുന്നവരെക്കാള്‍ കൂടുതല്‍ ഹൃദയാഘാതം സംഭവിക്കാനുള്ള സാധ്യത രാത്രി ജോലി ചെയ്യുന്നവര്‍ക്കാണെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. തുടര്‍ച്ചയായി അഞ്ചു വര്‍ഷം നൈറ്റ് ഷിഫ്റ്റില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കാണ് അസുഖങ്ങള്‍ ബാധിക്കാനുള്ള സാധ്യതയേറെയെന്നു കണ്ടെത്തിയിരിക്കുന്നത്. ഹൃദ്രോഗവും രക്തധമനികളെ ബാധിക്കുന്ന രോഗങ്ങളും പിടിപ്പെട്ട് ഇവര്‍ക്ക് മരണം വരെ സംഭവിച്ചേക്കാമെന്നാണ് ഡോക്റ്റര്‍മാര്‍ നേതൃത്വം നല്‍കിയ പഠനസംഘം പറയുന്നത്. 15 വര്‍ഷമോ അതിലധികം വര്‍ഷമോ മാറി മാറി നൈറ്റ് ഷിഫ്റ്റ് ജോലി ചെയ്യേണ്ടി വരുന്ന സ്ത്രീ ജോലിക്കാര്‍ക്കിടയില്‍ ശ്വാസകോശ അര്‍ബുദം പിടിപ്പെടാനുള്ള സാധ്യതകള്‍ ഏറെയാണ്.അമേരിക്കയില്‍ നൈറ്റ് ഷിഫ്റ്റില്‍ പ്രവര്‍ത്തിക്കുന്ന ഒരുലക്ഷത്തിലേറെ സ്ത്രീകളെ ഉപയോഗിച്ചാണ് ഹാര്‍വാഡ് മെഡിക്കള്‍ സ്‌കൂള്‍ പഠനം നടത്തിയത്. 30 നും 55 നുമിടയില്‍ പ്രായമുളളവര്‍ക്കിടയില്‍ ചോദ്യാവലി വിതരണം ചെയ്തു. പൂരിപ്പിച്ചുകിട്ടിയ ചോദ്യാവലി വിശദമായ പഠനത്തിന് വിധേയമാക്കി. തുടര്‍ന്നാണ്  ഗവേഷണ ഫലം തയ്യാറാക്കിയത്. രാത്രി ഷിഫ്റ്റ് ജോലി ചെയ്യുന്ന പുരുഷന്‍മാരെക്കാള്‍ രാത്രി ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കാണ് രോഗങ്ങള്‍ ബാധിക്കുന്നത്. ഹൃദയത്തെയും രക്തധമനികളെയും ബാധിക്കുന്ന രോഗങ്ങള്‍, മറ്റുള്ളവരെ അപേക്ഷിച്ച് 19 ശതമാനം ഇവര്‍ക്കിടയില്‍ കൂടുതലാണ്. അഞ്ച് വര്‍ഷത്തിലേറെ രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കിടയില്‍ 25 ശതമാനത്തിലേറെ പേര്‍ക്കാണ് ശ്വസാകോശ അര്‍ബുദം പിടിപ്പെട്ടിരിക്കുന്നത്. ബോസ്റ്റണിലെ ഹവാര്‍ഡ് മെഡിക്കല്‍ സ്കൂളിലെ പ്രൊഫ ഇവയാണ് പഠനത്തിന് നേതൃത്വം നല്‍കിയത്. അമെരിക്കന്‍ ജേണല്‍ ഒഫ് പ്രിവന്‍റീവില്‍ ഗവേഷണത്തിന്‍റെ പൂര്‍ണ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.ഇംഗ്ലണ്ടില്‍ നടന്ന ആരോഗ്യ സര്‍വെയിലും രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യന്ന സ്ത്രീകള്‍ക്കിടയില്‍ ആരോഗ്യപ്രശ്നങ്ങള്‍ ഏറിവരികയാണെന്നും കണ്ടെത്തിയിരുന്നു. നീണ്ട കാല ആരോഗ്യ പ്രശ്നങ്ങളാണ് സ്ത്രീകളെ ബാധിക്കുന്നത്. 40 ശതമാനം പുരുഷന്‍മാരില്‍ മാത്രമേ ഇത്തരം രോഗങ്ങള്‍ പിടിപ്പെടുന്നുള്ളൂവെങ്കില്‍ സ്ത്രീകളുടെ എണ്ണം 45 ശതമാനമാണ്. കഴുത്ത് വേദന, നടുവേദന പോലുള്ള ശാരീരിക ബുദ്ധിമുട്ടുകള്‍ക്ക് സ്ത്രീകള്‍ക്കിടയില്‍ ഏറി വരികയാണെന്നും പഠനം പറയുന്നു.

Loading...

Leave a Reply

Your email address will not be published.

More News