Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 6:41 pm

Menu

Published on May 9, 2017 at 12:37 pm

നിങ്ങള്‍ കാണുന്ന സ്വപ്‌നങ്ങള്‍ ഓരോ സൂചനകളാണ്

nine-dream-interpretation-and-meaning

നമ്മളെല്ലാവരും സ്വപ്‌നങ്ങള്‍ കാണുന്നവരാണ്. അതില്‍ പേടിപ്പെടുത്തുന്നവയും ഏറെ സന്തോഷിപ്പിക്കുന്നവയും ഏറെയുണ്ടാകും. ചിലര്‍ ഒരേ സ്വപ്‌നങ്ങള്‍ ഒന്നിലേറെ തവണ കാണുകയും ചെയ്യും. ഇത്തരത്തില്‍ നിത്യവും കാണുന്ന സ്വപ്നങ്ങളുടെ അര്‍ത്ഥം എന്താണെന്നറിയാന്‍ തോന്നിയിട്ടില്ലേ?

നമ്മള്‍ കാണുന്ന സ്വപ്‌നങ്ങള്‍ പലതും ഓരോ സൂചനകളാണ്. ചില സ്ഥലങ്ങള്‍, അവസ്ഥകള്‍, കാഴ്ചകള്‍ ഇവയൊക്കെ അര്‍ത്ഥമാക്കുന്നത് എന്താണെന്ന് ചിന്തിച്ചിട്ടുണ്ടോ? ഇയാന്‍ വാലസ് എന്ന ഗവേഷകന്‍ ഇത്തരത്തില്‍ ഏതാണ്ട് ഒരുലക്ഷത്തിഅന്‍പതിനായിരത്തോളം സ്വപ്നങ്ങള്‍ക്ക് വ്യാഖ്യാനം നല്‍കിയ വ്യക്തിയാണ്. തന്റെ 30 വര്‍ഷത്തെ അനുഭവങ്ങളാണ് അദ്ദേഹത്തിനെ ഇത്തരമൊരു നിര്‍വച്ചനങ്ങളിലെയ്ക്ക് നയിച്ചത്. അവയില്‍ ചിലതിനെ പരിചയപ്പെടാം.
1. ആരെങ്കിലും പിന്തുടരുക

ജീവിത്തില്‍ വളരെ വലിയ ഒരു പ്രശ്‌നത്തെ പക്ഷേ അതും എന്തെന്നറിയാത്ത ഒരു പ്രശ്‌നത്തെ നിങ്ങള്‍ അഭിമുഖീകരിക്കുന്നു എന്നാണിത് സൂചിപ്പിക്കുന്നത്.

2. വാഹനത്തെ നിയന്ത്രിക്കാന്‍ പറ്റാതിരിക്കുക

നിങ്ങള്‍ക്ക് നിങ്ങളുടെ വാഹനം നിയന്ത്രിക്കാന്‍ സാധിക്കാതെ അപകടത്തില്‍ പെടുന്നതായി കണ്ടെങ്കില്‍ സ്വന്തം സ്വഭാവം ഒന്ന് പുനപരിശോധിക്കേണ്ടതുണ്ട്. സ്വഭാവത്തില്‍ നിയന്ത്രാതീതമായ എന്തോ ഒന്നുണ്ടെന്നാണ് ഈ സ്വപ്‌നം സൂചിപ്പിക്കുന്നത്. ജീവിതത്തില്‍ വിജയിക്കാന്‍ സഞ്ചരിക്കേണ്ട വഴികളിലും ഈ സ്വയം നിയന്ത്രണക്കുറവ് അനുഭവപ്പെടാം.

3. ഉപയോഗ ശൂന്യമായ മുറി

നിങ്ങളുടെ സ്വഭാവത്തിലെ തന്നെ ചില പ്രത്യേകതകള്‍ വെളിവാക്കപ്പെടുകയാണ് ഈ സ്വപ്‌നത്തിലൂടെ. നിങ്ങളില്‍ തന്നെയുള്ള ഇതുവരെ തിരിച്ചറിയപ്പെടാത്ത ഒരു കഴിവ് തിരിച്ചറിയാന്‍ ഇനിയും വൈകരുതെന്ന് അത് സൂചിപ്പിക്കുന്നു. അത് എന്താണെന്ന് ശ്രദ്ധിച്ചു വളര്‍ത്തിയെടുത്താല്‍ ജീവിതത്തിലെ മറ്റു പല വാതിലുകളും മുന്നില്‍ തുറക്കുന്നത് അറിയാം.

4. ഉയരത്തില്‍ പറക്കുന്നത്

എത്ര ബുദ്ധിമുട്ടുള്ളതുമായ ജീവിത സാഹചര്യങ്ങളില്‍ നിന്ന് മനസ്സിനെ എടുത്തു മാറ്റി സ്വതന്ത്രമായി നടക്കാന്‍ നിങ്ങളെ കൊണ്ട് കഴിയുമെന്നതിന്റെ സൂചനയാണിത്. ഒരുപക്ഷേ യാദൃശ്ചികമായോ ഭാഗ്യമോ ഒക്കെ ആകാം ഇത്തരം ഒരു സ്വയം രക്ഷപെടല്‍ നടത്താന്‍ നിങ്ങള്‍ക്ക് കഴിയുന്നതിനു കാരണം. ഒരുപക്ഷേ വളരെ വലിയ ഒരു ഉത്തരവാദിത്വത്തെ നന്നായി ചെയ്യാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തില്‍ നിന്ന് രൂപപ്പെട്ട ചിന്തയുമായിരിക്കാം അത്.

5. ആള്‍ക്കൂട്ടത്തില്‍ നഗ്നനായിരികുക

സമൂഹത്തില്‍ നാം എന്താണ് എന്ന് കാണികുന്നതിനാണ് വസ്ത്രങ്ങള ഉപയോഗിയ്ക്കുന്നത് അല്ലാതെ നാണം മറയ്ക്കാന്‍ മാത്രം അല്ലല്ലോ. മറ്റുള്ളവരുടെ മുന്നില്‍ സ്വന്തം ജീവിതം വല്ലാതെ തുറന്നു വയ്ക്കപ്പെടുന്നു എന്ന തോന്നലില്‍ നിന്നാണ് ഈ സ്വപ്‌നമുണ്ടാകുന്നത്. ഇത്തരം സാഹചര്യങ്ങളില്‍ ഏറ്റവും അടുത്ത കുറച്ചു പേരോടെങ്കിലും മനസ് തുറക്കുക.

6. ഉയരത്തില്‍ നിന്ന് താഴെ വീഴുന്നത്

ഇത് നിങ്ങള്‍ വളരെ ബുദ്ധിമുട്ടേറിയ ഒരു അവസ്ഥയിലാണ് ഇപ്പോള്‍ നില്‍ക്കുന്നതെന്നതിനെ സൂചിപ്പിക്കുന്നു. തീര്‍ച്ചയായും സ്വയം നിയന്ത്രിക്കാനും ശാന്തമായി ഇരിക്കാനും പരിശീലിക്കുക. നിയന്ത്രണം നഷ്ടപ്പെടുനതിനെ കുറിച്ച് അമിതമായി വ്യാകുലപ്പെടാതെ ഇരിക്കാന്‍ ശ്രദ്ധിക്കുക. പോകുന്നത് നമ്മുടെതായിരുന്നില്ല. അതിലും മികച്ചത് ലഭിക്കും എന്ന് കരുതുക.

7. പരീക്ഷയ്ക്ക് തയാറായില്ല

പരീക്ഷ എന്നത് ജീവിതത്തെ അളക്കുന്ന ഒന്നാണ്. ഇത്തരം ഒരു സ്വപ്നം കണ്ടെങ്കില്‍ അതിന്റെ അര്‍ത്ഥം ജീവിതത്തിലെ നിങ്ങളുടെ സാഹചര്യങ്ങളില്‍ നിങ്ങള്‍ നിശിതമായി വിമര്‍ശിക്കപ്പെടുന്നു എന്നതാണ്. സ്വഭാവത്തിലോ ജീവിതത്തിലോ നിങ്ങള്‍ തന്നെ വിധികര്‍ത്താക്കളാകാതെ ഇരിക്കാന്‍ ശ്രദ്ധിക്കുക. സ്വന്തം കഴിവുകളെ സ്വീകരിച്ചു അവയെ ആഘോഷിക്കുക.

8. പല്ല് കൊഴിയുന്നത്

എത്രത്തോളം ആത്മവിശ്വാസവും ആത്മവീര്യവും ഉണ്ടെന്നു പല്ലുകള്‍ വ്യക്തമാക്കുന്നു. അത് കൊഴിയുന്നതായി സ്വപ്നം കണ്ടാല്‍ ആത്മവിശ്വാസത്തിന് ഇടിവ് തട്ടി എന്നാണ് സൂചിപ്പിക്കുന്നത്. ഇത്തരം സന്ദര്‍ഭം ഉണ്ടായാല്‍ അസ്വസ്ഥനാകാതെ കാര്യങ്ങളെ പതുക്കെ മനസ്സിലാക്കാന്‍ ശ്രമിച്ചു അനുകൂലമാക്കാനായി കാത്തിരിക്കുക.

9. ഒരു ശുചിമുറി കണ്ടെത്താന്‍ കഴിയുന്നില്ല

പ്രാഥമിക ആവശ്യങ്ങള്‍ക്ക് ഉള്ളതാണല്ലോ ശുചിമുറികള്‍. അത് കണ്ടെത്താന്‍ സാധിക്കാത്ത അവസ്ഥ സ്വപ്നം കാണുന്നുണ്ടെങ്കില്‍ നിങ്ങളുടെ ജീവിതത്തിലെ ചില അത്യാവശ്യ സന്ദര്‍ഭങ്ങളെ മറ്റുള്ളവരുടെ മുന്നില്‍ തുറന്നു കാണിക്കുവാന്‍, ആവശ്യങ്ങളെ വേറെ ഒരാളോട് വ്യക്തമാക്കുവാന്‍ നിങ്ങള്‍ക്ക് കഴിയുന്നില്ല എന്നാണ് അര്‍ത്ഥം.

Loading...

Leave a Reply

Your email address will not be published.

More News