Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 19, 2025 4:21 am

Menu

Published on April 24, 2017 at 3:41 pm

101-ാം വയസില്‍ 100 മീറ്റര്‍ മത്സരത്തില്‍ സ്വര്‍ണം

no-hurry-as-india-inspirational-centenarian-wins-gold

ഓക്ക്ലാന്‍ഡ്: ഓക്ക്ലാന്‍ഡില്‍ നടക്കുന്ന ലോക മാസ്റ്റേഴ്‌സ് ഗെയിംസില്‍ 100 മീറ്റര്‍ ഓട്ടമത്സരത്തില്‍ സ്വര്‍ണം കരസ്ഥമാക്കി 101 വയസുകാരി. ചണ്ഡീഗഡ് സ്വദേശിയായ മാന്‍ കൗറാണ് ഇന്ത്യക്ക് അഭിമാനമായി മാറിയത്.

100 മീറ്റര്‍ ഓട്ടമത്സരം 1 മിനിറ്റ് 14 സെക്കന്‍ഡ് കൊണ്ടാണ് കൗര്‍ പൂര്‍ത്തിയാക്കിയത്. 2009ല്‍ ഉസൈന്‍ ബോള്‍ട്ട് സ്ഥാപിച്ച റെക്കോര്‍ഡിനേക്കാള്‍ 64.42 സെക്കന്റ് മാത്രം കൂടുതല്‍ സമയമെടുത്താണ് കൗര്‍ ഫിനിഷിങ് ലൈന്‍ തൊട്ടത്.101-ാം വയസ്സില്‍ മാന്‍ കൗര്‍ തന്റെ 17-ാമത്തെ മെഡലാണ് സ്വന്തമാക്കുന്നത്.

മികച്ച സമയത്ത് മത്സരം പൂര്‍ത്തിയാക്കുക എന്നുള്ളതിനേക്കാള്‍ പങ്കെടുക്കുക എന്നതാണ് പ്രധാനമെന്ന് കൗര്‍ പറയുന്നു. മത്സരശേഷം ന്യൂസീലന്‍ഡിലെ മാധ്യമങ്ങള്‍ ചണ്ഡീഗഡില്‍ നിന്നുള്ള അത്ഭുതം എന്നാണ് മന്‍ കൗറിനെ വിശേഷിപ്പിച്ചത്. മത്സരം നന്നായി ആസ്വദിച്ചുവെന്ന് കൗര്‍ പ്രതികരിച്ചു.

93-ാം വയസ്സില്‍ അതായത് എട്ടു വര്‍ഷം മുമ്പാണ് കൗര്‍ അത്ലറ്റിക്സ് ഗൗരവമായി എടുത്തത്. മകന്‍ ഗുരുദേവ് സിങ്ങിന്റെ പ്രചോദനവും കൗറിന് കൂട്ടിനുണ്ടായിരുന്നു. 200 മീറ്റര്‍ ഓട്ടത്തിലും ഷോട്ട്പുട്ടിലും ജാവലിന്‍ ത്രോയിലും ഇനി കൗറിന് പങ്കെടുക്കാനുണ്ട്.

ഗോതമ്പില കൊണ്ടുള്ള ജ്യൂസും കെഫിറുമാണ് (പുളിപ്പിച്ച പാല്‍ കൊണ്ടുണ്ടാക്കുന്നത്) കൗറിന്റെ 101-ാം വയസ്സിലെയും ആരോഗ്യത്തിന്റെ രഹസ്യം.

 

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News